
ദില്ലി: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തിനെതിരായ മത്സരത്തില്‍ കര്‍ണാടക ബാറ്റിങ് ആരംഭിച്ചു. ടോസ് നേടിയ കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കര്‍ണാടകയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള മത്സരത്തില്‍ കര്‍ണാടക ജയിച്ചിരുന്നു.
ബാറ്റിങ് ആരംഭിച്ച കര്‍ണാടക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ സമര്‍ത്ഥ് (13), ദേവ്ദത്ത് പടിക്കല്‍ (8) എന്നിവരാണ് ക്രീസില്‍.
കേരളം: റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി, മുഹമമദ് അസറുദ്ദീന്‍, ജലജ് സക്‌സേന, എന്‍ പി ബേസില്‍, അക്ഷയ് ചന്ദ്രന്‍, രോഹന്‍ കുന്നുമ്മല്‍, എസ് ശ്രീശാന്ത്, വത്സല്‍ ഗോവിന്ദ്, ബേസില്‍ തമ്പി.
കര്‍ണാടക: ആര്‍ സമര്‍ത്ഥ്, ദേവ്ദത്ത് പടിക്കല്‍, മനീഷ് പാണ്ഡേ, കെ സിദ്ധാര്‍ത്ഥ്, കരുണ്‍ നായര്‍, ബിആര്‍ ശരത്, കെ ഗൗതം, ശ്രേയാസ് ഗോപാല്‍, വൈശാഖ് വിജയ് കുമാര്‍, റോണിത് മോറെ, പ്രസിദ്ധ് കൃഷ്ണ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!