ഐസിസി വൈറലാക്കിയ ചിത്രത്തിന് പിന്നിലെ ഫോട്ടോഗ്രാഫര്‍, സുബ്രമണ്യന്‍ ഇവിടെയുണ്ട്

By Web TeamFirst Published Mar 7, 2021, 3:06 PM IST
Highlights

തൃശൂര്‍ ജില്ലയിലെ പൈങ്കുളം, കിള്ളിമംഗലം സ്വദേശി സുബ്രമണ്യനാണ് ഫോട്ടോയെടുത്തത്. എന്നാല്‍ ഫോട്ടോഗ്രാഫറെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു.

തൃശൂര്‍: കഴിഞ്ഞ ദിവസമാണ് കേരളത്തില്‍ നിന്നുള്ള ഒരു ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ദൃശ്യം ഐസിസിയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഇടം പിടിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ പൈങ്കുളത്ത് നിന്നുള്ള കാഴ്ചയാണ് പങ്കുവച്ചിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പൈങ്കുളം, കിള്ളിമംഗലം സ്വദേശി സുബ്രമണ്യനാണ് ഫോട്ടോയെടുത്തത്. എന്നാല്‍ ഫോട്ടോഗ്രാഫറെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു. ഇപ്പോള്‍ ഫോട്ടോ ഐസിസിയുടെ ഔദ്യോഗിക പേജിലെത്തിയെന്ന് വ്യക്തമാക്കുകയാണ് സുബ്രമണ്യന്‍.

പച്ച വിരിച്ച പാടത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ഫോട്ടോയിലുണ്ടായിരുന്നത്. ഒറ്റനോട്ടത്തില്‍ കേരളത്തില്‍ എവിടെയെങ്കിലുമാവുമെന്ന് മലയാളികള്‍ക്ക് മനസിലാവുന്ന ചിത്രം. സുബ്രമണ്യനെ പലരും അന്വേഷിച്ചെങ്കിലും കൂടുതല്‍ വിവരങ്ങളും വാര്‍ത്തകളൊന്നും പുറത്തുവന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കുമ്പോള്‍ സുബ്രമണ്യന്‍ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറൊന്നുമല്ല. സാധാരണ മൊബൈല്‍ ഫോണില്‍ സുബ്രമണ്യനെടുത്ത ചിത്രമാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. 

 

That outfield 😍 📸 Eruppalath Subrahmanian 📍 Painkulam, Kerala, India

Posted by ICC - International Cricket Council on Friday, 5 March 2021

 

അതും യാദൃശ്ചികമായി പകര്‍ത്തിയ ചിത്രം. ആറ് മാസം മുമ്പാണ് ചിത്രമെടുത്ത് അയച്ചതെന്ന് സുബ്രമണ്യന്‍ പറയുന്നു. കിള്ളിമംഗലം, അങ്ങാടികാവില്‍ നിന്നെടുത്ത ചിത്രമാണ് വൈറലായത്. അതും വിവോ വി 17 ഫോണിലാണ് സുബ്രമണ്യന്‍ ചിത്രമെടുത്തത്. ആറ് മാസം മുമ്പ് അയച്ച ചിത്രം ഇങ്ങനെ പുറത്തുവരുമെന്ന് സുബ്രമണ്യന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. എന്നാല്‍ അല്‍പം സമയമെടുത്തെങ്കിലും ഐസിസി ചിത്രം പുറത്തുവിട്ടു. അപ്പോഴും സുബ്രമണ്യന്‍ അറിഞ്ഞില്ല. സുഹൃത്ത് വഴിയാണ് ഫോട്ടോ ഐസിസി പേജില്‍ വന്നകാര്യം അറിയിക്കുന്നത്. 

നാട്ടില്‍ ബിസിനസു ചെയ്യുകയാണ് 28കാരന്‍. ഫോട്ടോഗ്രാഫി പ്രാഫഷനലായി പഠിച്ചിട്ടില്ല. അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു ഫ്രെയിം കണ്ണില്‍ പതിഞ്ഞതെന്നും സുബ്രമണ്യന്‍ പറയുന്നു. അതുവഴി സുഹൃത്തിനെ കാണാന്‍ പോയപ്പോള്‍ എടുത്ത ചിത്രമാണ് ഐസിസിക്ക് അയച്ചുകൊടുത്തത്. ആംഗിളും സ്വയം ഉണ്ടാക്കിയെടുത്തു. ഫോട്ടോഗ്രാഫി കാലങ്ങളായി മനസില്‍ കൊണ്ടുനടക്കുന്ന സുബ്രമണ്യന്‍ പ്രൊഫഷനലായി പഠിക്കാനൊരുങ്ങുകയാണ്. അമ്മയും അച്ഛനും ഒരു സഹോദരനും സഹോദരിയും അടങ്ഹുന്നതാണ് സുബ്രമണ്യന്‍ കുടുംബം.

click me!