
രാജ്‌കോട്ട്: രഞ്ജി ട്രോഫിയില്‍ (Ranji Trophy) മധ്യപ്രദേശിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളം (Kerala Cricket) ആദ്യം പന്തെറിയും. ടോസ് നേടിയ മധ്യപ്രദേശ് ക്യാപ്റ്റന്‍ ആദിത്യ ശ്രീവാസ്തവ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ ഇരുവര്‍ക്കും 13 പോയിന്റ് വീതമാണുള്ളത്. ആദ്യ ഇന്നിംഗ്‌സില്‍ ലീഡെടുക്കുന്നവര്‍ക്കോ അല്ലെങ്കില്‍ ജയിക്കുന്നവര്‍ക്കോ അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ആദ്യ രണ്ട് മത്സരങ്ങളില്‍ ഇരുടീമുകളും ഗുജാറാത്തിനേയും മേഘാലയയേയും തോല്‍പ്പിച്ചിരുന്നു.
ഗുജറാത്തിനെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങുന്നത്. 17കാരന്‍ ഏദന്‍ ആപ്പിള്‍ ടോമിന് (Eden Apple Tom) പകരം എന്‍ പി ബേസില്‍ ടീമിലെത്തി. ഗുജറാത്തിനെതിരെ രണ്ട് ഇന്നിംഗ്‌സിലുമായി ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. മാത്രമല്ല, രണ്ടാം ഇന്നിംഗ്‌സില്‍ ഏഴ് ഓവര്‍ മാത്രമാണ് താരം എറിഞ്ഞിരുന്നത്.
കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, പി രാഹുല്‍, രോഹന്‍ കുന്നുമ്മല്‍, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, എന്‍ പി ബേസില്‍, എം ഡി നിതീഷ്, ബേസില്‍ തമ്പി, സിജോമോന്‍ ജോസഫ്.
മധ്യപ്രേദശ്: ഹിമാന്‍ഷു മന്ത്രി, യഷ് ദുബെ, ശുഭം ശര്‍മ, രജത് പടിദാര്‍, ആദിത്യ ശ്രീവാസ്തവ, അക്ഷത് രഘുവന്‍ഷി, മിഹിര്‍ ഹിര്‍വാണി, കുമാര്‍ കാര്‍ത്തികേയ സിംഗ്, ഈശ്വര്‍ ചന്ദ്ര പാണ്ഡെ, അനുഭവ് അഗര്‍വാള്‍, കുല്‍ദീപ് സെന്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!