
ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുത്തു. ആളൂരില്‍ നടക്കുന്ന മത്സരത്തില്‍ ബാറ്റിംഗ് ആരംഭിച്ച കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സെടുത്തിട്ടുണ്ട്. മുഹമ്മദ് അസറുദ്ദീന്‍റെ (12) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. രോഹന്‍ കുന്നുമ്മല്‍ (16), സഞ്ജു സാംസണ്‍ (12) എന്നിവരാണ് ക്രീസില്‍. കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയെ തോല്‍പ്പിച്ച കേരളം രണ്ടാ മത്സരത്തില്‍ മുംബൈയോട് പരാജയപ്പെട്ടിരുന്നു. നിലവില്‍ പോയിന്റ് പട്ടികയില്‍ ആറാമാതണ് കേരളം.
ശക്തരായ രണ്ട് ടീമുകള്‍ക്കെതിരായ മത്സരമാണ് കേരളം പൂര്‍ത്തിയാക്കിയത്. ഇനി കളിക്കേണ്ടതെല്ലാം താരതമ്യേന ദുര്‍ബലരായ എതിരാളികളോടാണ്. ത്രിപുര, റെല്‍വേസ്, പോണ്ടിച്ചേരി, സിക്കിം എന്നിവരോടാണ് കേരളത്തിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇന്ന് ഒഡീഷക്കെതിരെ ഒരു മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. സിജോമോന്‍ ജോസഫിന് പകരം വൈശാഖ് ചന്ദ്രന്‍ ടീമിലെത്തി.
കേരളം: രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, അബ്ദുള്‍ ബാസിത്, ശ്രേയസ് ഗോപാല്‍, ബേസില്‍ തമ്പി, അഖില്‍ സ്‌കറിയ, അഖിന്‍ സത്താര്‍, വൈശാഖ് ചന്ദ്രന്‍.
മുംബൈക്കെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കേരളത്തിന്റെ തോല്‍വി. സച്ചിന്‍ ബേബിയുടെ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 49.1 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ 24.2 ഓവറില്‍ 160-2ല്‍ നില്‍ക്കെ മഴമൂലം കളി തടസപ്പെട്ടതിനെത്തുടര്‍ന്ന് വിജെഡി മഴ നിയമമനുസരിച്ച് മുംബൈയെ വിജയികളായി പ്രഖ്യാപിച്ചു. അങ്ക്‌റിഷ് രഘുവംശിയുടെ അര്‍ധസെഞ്ചുറിയും(47പന്തില്‍ 57), ജേ ബിസ്ത(30), സുവേദ് പാര്‍ക്കര്‍(27), ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ(20 പന്തില്‍ 34) എന്നിവരുടെ ബാറ്റിംഗ് കരുത്തുമാണ് മുംബൈക്ക് ജയമൊരുക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!