അപൂര്‍വങ്ങളില്‍ അപൂര്‍വം; മാള്‍ട്ട ക്രിക്കറ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്ത് മലയാളി തിളക്കം

Published : Oct 10, 2019, 06:42 PM IST
അപൂര്‍വങ്ങളില്‍ അപൂര്‍വം; മാള്‍ട്ട ക്രിക്കറ് അസോസിയേഷന്‍ സെക്രട്ടറി സ്ഥാനത്ത് മലയാളി തിളക്കം

Synopsis

യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്ത് മലയാളി തിളക്കം. ഇടുക്കി അടിമാലിക്കാരനായ സിറില്‍ മാത്യുവാണ് മാള്‍ട്ട ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

വലേറ്റ: യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയുടെ ക്രിക്കറ് അസോസിയേഷന്റെ സെക്രട്ടറി സ്ഥാനത്ത് മലയാളി തിളക്കം. ഇടുക്കി അടിമാലിക്കാരനായ സിറില്‍ മാത്യുവാണ് മാള്‍ട്ട ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ നേട്ടമാണ് 28കാരനെ തേടിയെത്തിയത്. 

മാള്‍ട്ടയിലെ ക്ലബ് ക്രിക്കറ്റില്‍ സജീവമായിരുന്ന സിറില്‍ മൂന്നു വര്‍ഷത്തോളമായി മാള്‍ട്ടയില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറാണ്. എറണാകുളത്തെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ സിറില്‍ സ്‌കൂള്‍ കാലഘട്ടത്തില്‍ സജീവമായി ക്ലബ് ക്രിക്കറ്റിലുണ്ടായിരുന്നു. 

പിന്നീട് ജോലി ആവശ്യങ്ങള്‍ക്കായി മാള്‍ട്ടയിലെത്തി. അവിടെയും ക്ലബ് തലത്തില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സിറിളിനെ തേടി ഈ സൗഭാഗ്യമെത്തിയത്. ഐസിസി ലോക റാങ്കിങ്ങില്‍ 72ാം സ്ഥാനത്താണ് മാള്‍ട്ട. ഇടുക്കി, പുല്ലന്‍ മാത്യു- മോളി ദമ്പതികളുടെ മകനാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും