
മുംബൈ: ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി മുംബൈ ഇന്‍ഡ്യന്‍സ് തങ്ങളുടെ പുതിയ മുഖ്യ പരിശീലകനായി കീറോണ്‍ പൊള്ളാര്‍ഡിനെ നിയമിച്ചു. ടീമിന്റെ ബാറ്റിംഗ് കോച്ചായി സേവനമനുഷ്ഠിച്ചുവരികയായിരുന്ന പൊള്ളാര്‍ഡിന് ഈ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കുകയായിരുന്നു. ഈ മാസം ആദ്യം മഹേല ജയവര്‍ദ്ധന ഹെഡ് കോച്ച് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഈ ഒഴിവ് വന്നത്. രണ്ട് തവണകളായാണ് ജയവര്‍ദ്ധന മുംബൈയുടെ പരിശീലകനായി പ്രവര്‍ത്തിച്ചത്. ആദ്യ ഘട്ടം 2017 മുതല്‍ 2022 വരെയും, രണ്ടാമത്തെ ഘട്ടം 2024 മുതല്‍ 2026 വരെയുമായിരുന്നു.
മുംബൈ ഇന്‍ഡ്യന്‍സിന്റെ മുന്‍ താരമാണ് കീറോണ്‍ പൊള്ളാര്‍ഡ്. 2010ലെ ഐപിഎല്ലിലാണ് അദ്ദേഹം ഫ്രാഞ്ചൈസിയിലെത്തുന്നത്. തുടര്‍ന്ന് 2022 നവംബറില്‍ ടൂര്‍ണമെന്റില്‍ നിന്ന് വിരമിക്കുന്നത് വരെ അദ്ദേഹം ഈ ടീമിനായി കളിച്ചു. മുംബൈ ഇന്‍ഡ്യന്‍സിനൊപ്പം 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ അഞ്ച് കിരീടങ്ങള്‍ നേടാന്‍ ഈ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ക്ക് സാധിച്ചിട്ടുണ്ട്. വിരമിച്ച ശേഷം, 2023 ലെ സീസണ്‍ മുതല്‍ പൊള്ളാര്‍ഡ് മുംബൈ ഇന്‍ഡ്യന്‍സിന്റെ ബാറ്റിംഗ് കോച്ചായി ചുമതലയേല്‍ക്കുകയായിരുന്നു.
Mumbai Indians elevate Kieron Pollard as Head Coach
A defining figure in MI’s success, the remarkable 16-year association of Kieron Pollard within the #OneFamily enters a new chapter.
Read more - https://t.co/ORZz4gruIr https://t.co/BMI38BYH1f
— Mumbai Indians (@mipaltan) October 24, 2026
പുതിയ ഉത്തരവാദിത്തത്തെ കുറിച്ച് പൊള്ളാര്‍ഡ് പറഞ്ഞതിങ്ങനെ... ''മുംബൈ ഇന്‍ഡ്യന്‍സിന്റെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുന്നത് വലിയൊരു അംഗീകാരമാണ്. എന്റെ ജീവിതത്തിന്റെയും കരിയറിലെയും വലിയൊരു ഭാഗമാണ് മുംബൈ ഇന്‍ഡ്യന്‍സ്. ഈ ടീമുമായും ആരാധകരുമായും എനിക്കുള്ള ബന്ധം ഏറെ വലുതാണ്. ഒരു കളിക്കാരനായും പിന്നീട് ഒരു കോച്ചായും ഈ യാത്രയിലൂടെ കടന്നുപോയ എനിക്ക് മുംബൈ ഇന്‍ഡ്യന്‍സ് എന്താണെന്നും, നീലയും സ്വര്‍ണ്ണവും നിറഞ്ഞ ഈ ജേഴ്‌സി ധരിക്കുന്നതിലെ ഉത്തരവാദിത്തം എന്താണെന്നും നന്നായി അറിയാം.'' പൊള്ളാര്‍ഡ് പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
അദ്ദേഹം തുടര്‍ന്നു... ''എനിക്ക് ഈ ചുമതലയില്‍ വിശ്വാസമര്‍പ്പിച്ച നിത അംബാനി മാഡത്തിനും ആകാശ് അംബാനിക്കും മുഴുവന്‍ മുംബൈ കുടുംബത്തിനും നന്ദി രേഖപ്പെടുത്തുന്നു. കളിക്കാരോടും സപ്പോര്‍ട്ട് സ്റ്റാഫുകളോടും ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും, ടീമിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും, നമ്മുടെ യുവപ്രതിഭകളെ വളര്‍ത്തിയെടുക്കാനും, ആരാധകര്‍ക്ക് ആഘോഷിക്കാന്‍ നിരവധി നിമിഷങ്ങള്‍ സമ്മാനിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു.'' മുന്‍ താരം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!