മൂന്നാം മത്സരത്തിലും 'ഗ്രീൻ' സിഗ്നലില്ല, കൊല്‍ക്കത്തയുടെ 25 കോടിയുടെ വിദേശതാരത്തെ നിർത്തിപ്പൊരിച്ച് ആരാധകര്‍

Published : Apr 06, 2026, 09:16 PM IST
Cameron Green KKR

Synopsis

ഐപിഎല്‍ താരലലേത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 25.20 കോടി രൂപ മുടക്കിയാണ് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ കൊല്‍ക്കത്തക്കായി മൂന്നാം മത്സരത്തില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീന്‍ നാലു റണ്‍സെടുത്ത് പുറത്തായിരുന്നു. ഓസീസ് സഹതാരം സേവിയര്‍ ബാര്‍ട്‌ലെറ്റിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രാന്‍ സിംഗിന് ക്യാച്ച് നല്‍കിയാണ് കാമറൂണ്‍ ഗ്രീന്‍ മടങ്ങിത്. നേടിയ നാലു റണ്ണാകട്ടെ എഡ്ജിലൂടെ ലഭിച്ച ഒരു ബൗണ്ടറിയില്‍ നിന്നായിരുന്നു.

ഐപിഎല്‍ താരലലേത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 25.20 കോടി രൂപ മുടക്കിയാണ് കാമറൂണ്‍ ഗ്രീനിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. വിരമിച്ച ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിന് പറ്റിയ പകരക്കാരന്‍ എന്ന നിലയിലാണ് ഗ്രീനിനായി വലിയ തുക മുടക്കാന്‍ കൊല്‍ക്കത്ത തയാറായത്. എന്നാല്‍ ഐപിഎല്ലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും ഗ്രീനിന് ബാറ്റിംഗില്‍ തിളങ്ങാനായില്ലെന്ന് മാത്രമല്ല, ബൗള്‍ ചെയ്തതുമില്ല. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിസല്‍ 10 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായ ഗ്രീന്‍ ഒരു ഫോറും ഒരു സിക്സും മാത്രമാണ് നേടിയത്. ഹൈദരാബാദിനെതിരായ രണ്ടാം മത്സരത്തിലാകട്ടെ രണ്ട് റണ്‍സെടുത്ത് റണ്ണൗട്ടായി മടങ്ങി.

 

പഞ്ചാബിനെതിരായ മൂന്നാം മത്സരത്തില‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ 25 കോടിക്ക് ടീമിലെത്തിച്ച താരം ഇതുവരെ നേടിയത് 24 റണ്‍ മാത്രമാണ്. ഗ്രീന്‍ ബൗള്‍ ചെയ്യാത്തതിലുള്ള അതൃപ്തി ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ ആദ്യ മത്സരത്തിനുശേഷം പരസ്യമാക്കിയിരുന്നു. എന്തുകൊണ്ടാണ് ഗ്രീന്‍ ബൗള്‍ ചെയ്യാത്തതെന്ന ചോദ്യത്തിന് അത് ക്രിക്കറ്റ് ഓസ്ട്രേലിയയോട് ചോദിക്കണമെന്നായിരുന്നു രഹാനെയുടെ മറുപടി. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഗ്രീനിനെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

 

 

 

 

 

 

 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജു സാംസണല്ല, ചെന്നൈയുടെ പതനത്തിന് പിന്നിലെ 'യഥാർത്ഥ വില്ലൻ' ആ യുവതാരം; തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ
പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ടോസ്; പ്ലേയിംഗ് ഇലവനിൽ അപ്രതീക്ഷിത മാറ്റം, നൈറ്റ് റൈഡേഴ്‌സിന്‍റെ 2 സൂപ്പര്‍ താരങ്ങള്‍ പുറത്ത്