വിജയറണ്‍ ബൗണ്ടറി കടക്കും മുമ്പ് ആവേശ് ഖാൻ ബാറ്റുകൊണ്ട് തിരിച്ചടിച്ചു; ഐപിഎല്ലിൽ പുതിയ വിവാദം, പരാതി നൽകി ഹൈദരാബാദ്

Published : Apr 06, 2026, 07:03 PM IST
Avesh Khan

Synopsis

ഇന്നലെ നടന്ന മത്സരത്തിൽ റിഷഭ് പന്തിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തിൽ (68*) ഒരു പന്ത് ബാക്കി നിര്‍ത്തിയായിരുന്നു ലക്നൗ 5 വിക്കറ്റിന് ജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.

ഹൈദരാബാദ്: സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്‍റ്സ് ആവേശജയം നേടിയെങ്കിലും, മത്സരത്തിലെ വിജയ റണ്ണിനെച്ചൊല്ലി വിവാദം. ലക്നൗവിനായി ക്യാപ്റ്റൻ റിഷഭ് പന്ത് വിജയ റണ്ണെടുക്കാനായി ബൗണ്ടറി പറത്തിയെങ്കിലും ബൗണ്ടറിക്ക് പുറത്ത് ബാറ്റുമായി നില്‍ക്കുകയായിരുന്ന ലക്നൗ താരം ആവേശ് ഖാൻ പന്ത് ബൗണ്ടറി റോപ്പില്‍ തൊടുന്നതിന് മുമ്പെ ബാറ്റുകൊണ്ട് തിരിച്ചടിച്ചതാണ് വിവാദമായത്.

ഇന്നലെ നടന്ന മത്സരത്തിൽ റിഷഭ് പന്തിന്‍റെ അപരാജിത അര്‍ധസെഞ്ചുറി കരുത്തിൽ (68*) ഒരു പന്ത് ബാക്കി നിര്‍ത്തിയായിരുന്നു ലക്നൗ 5 വിക്കറ്റിന് ജയിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 9 റൺസായിരുന്നു ലക്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തിയ റിഷഭ് പന്ത് സ്കോര്‍ തുല്യമാക്കി. പിന്നീടുള്ള നാലു പന്തില്‍ ഒരു റണ്‍സായിരുന്നു ലക്നൗവിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. അടുത്ത രണ്ട് പന്തുകളും ഡോട്ട് ബോളായെങ്കിലും അഞ്ചാം പന്ത് ലോംഗ് ഓഫിന് മുകളിലൂടെ റിഷഭ് പന്ത് ബൗണ്ടറിയിലേക്ക് പായിച്ചു. ബൗണ്ടറിയില്‍ ഫീല്‍ഡര്‍മാരാരും ഇല്ലാതിരുന്നതിനാല്‍ അത് ഉറപ്പായും ബൗണ്ടറി കടക്കുമെന്ന് ഉറപ്പായിരുന്നു.

 

എന്നാല്‍ ബൗണ്ടറി ലൈനിന് പുറത്ത് ഡഗ് ഔട്ടില്‍ ബാറ്റ് പിടിച്ചു നില്‍ക്കുകയായിരുന്ന ലക്നൗ പേസര്‍ ആവേശ് ഖാന്‍ റിഷഭ് പന്ത് അടിച്ച പന്ത് ബൗണ്ടറി ലൈന്‍ കടക്കും മുമ്പെ കൈയിലുള്ള ബാറ്റുകൊണ്ട് തിരിച്ച് ഗ്രൗണ്ടിലേക്ക് തന്നെ അടിച്ചു. പന്ത് ബൗണ്ടറികടക്കാത്ത സാഹചര്യത്തില്‍ അത് ഡെഡ് ബോളാണെന്നാണ് ഹൈദരാബാബാദ് ബിസിസിഐക്ക് രേഖാമൂലം പരാതി നല്‍കിയത്. സീസണിലെ അമ്പയറിംഗ് പിഴവുകളും ഹൈദരാബാദ് പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ടെന്നാണ് ആർസിബിക്കെതിരായ ആദ്യ മത്സരത്തിൽ ഹെന്‍റിച്ച് ക്ലാസനെ പുറത്താക്കാൻ ഫിൽ സാൾട്ട് എടുത്ത വിവാദ ക്യാച്ചും കൊല്‍ക്കത്തക്കെതിരായ മത്സരത്തിൽ വരുൺ ചക്രവർത്തി എടുത്ത ക്യാച്ചിൽ അഭിഷേക് ശർമ്മയെ പുറത്താക്കിയതും ഹൈദരാബാദ് ചൂണ്ടിക്കാട്ടിയുണ്ട്. അമ്പയറുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച അഭിഷേകിന് പിഴ ശിക്ഷയും ലഭിച്ചിരുന്നു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സഞ്ജു സാംസണല്ല, ചെന്നൈയുടെ പതനത്തിന് പിന്നിലെ 'യഥാർത്ഥ വില്ലൻ' ആ യുവതാരം; തുറന്നുപറഞ്ഞ് ഇർഫാൻ പത്താൻ
പഞ്ചാബിനെതിരെ കൊൽക്കത്തയ്ക്ക് ടോസ്; പ്ലേയിംഗ് ഇലവനിൽ അപ്രതീക്ഷിത മാറ്റം, നൈറ്റ് റൈഡേഴ്‌സിന്‍റെ 2 സൂപ്പര്‍ താരങ്ങള്‍ പുറത്ത്