
ദില്ലി: കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഉപയോഗിച്ച ബാറ്റ് ലേലം ചെയ്യാനൊരുങ്ങി ഇന്ത്യന്‍ താരം കെ എല്‍ രാഹുല്‍. അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനാണ് രാഹുല്‍ ബാറ്റും മറ്റ് സാമഗ്രികളും ലേലത്തിന് വെയ്ക്കുന്നത്.
തന്റെ പിറന്നാള്‍ ദിവസത്തില്‍ ട്വിറ്ററിലാണ് രാഹുല്‍ കാര്യം വ്യക്തമാക്കിയത്. ഭാരത് ആര്‍മിയാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ലേലത്തില്‍ നിന്ന് ലഭിക്കുന്ന തുക അനാഥ കുട്ടികളെ സംരക്ഷണവുമായ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അവേര്‍ ഫൗണ്ടേഷന് കൈമാറുമെന്നും രാഹുല്‍ അറിയിച്ചു.
രാഹുല്‍ വീഡിയോയില്‍ പറയുന്നതിങ്ങനെ... ''ഞാനുപയോഗിക്കുന്ന ക്രിക്കറ്റ് പാഡ്, ബാറ്റിങ് ഗ്ലൗ, ഹെല്‍മറ്റ്, ബാറ്റ് എന്നിവ ലേലം ചെയ്യാന്‍ തീരുമാനിച്ചു. ഇതില്‍ നിന്ന് ലഭിക്കുന്ന തുക അനാഥ കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കും.'' രാഹുല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!