ആ ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ പന്തെറിയുക വലിയ വെല്ലുവളി, തുറന്നു പറഞ്ഞ് ബോള്‍ട്ട്; അത് കോലിയും രോഹിത്തുമല്ല

Published : Feb 15, 2023, 01:26 PM ISTUpdated : Feb 15, 2023, 01:27 PM IST
ആ ഇന്ത്യന്‍ ബാറ്റര്‍ക്കെതിരെ പന്തെറിയുക വലിയ വെല്ലുവളി, തുറന്നു പറഞ്ഞ് ബോള്‍ട്ട്; അത് കോലിയും രോഹിത്തുമല്ല

Synopsis

കരിയറില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ ബാറ്റര്‍ ആരാണെന്ന ചോദ്യം കുഴക്കുന്ന ചോദ്യമാണ്. ക്രിസ് ഗെയ്ല്‍ ആണ് ഒരാള്‍. അതുപോലെ കെ എല്‍ രാഹുലിനെതിരെ പന്തെറിയുക എന്നതും വെല്ലുവിളിയാണ്. കെയ്റോണ്‍ പൊള്ളാര്‍ഡിനെതിരെ പന്തെറിയുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബോള്‍ട്ട് പറഞ്ഞു.

ദുബായ്: ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ പന്തെറിയുമ്പോള്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റര്‍ ആരെന്ന് തുറന്നു പറഞ്ഞ ന്യൂസിലന്‍ഡ് പേസര്‍ ട്രെന്‍ഡ് ബോള്‍ട്ട്. വിരാട് കോലിയുടെയോ രോഹിത് ശര്‍യുടെയോ പേരല്ല ട്രെന്‍റ് ബോള്‍ട്ട് പറഞ്ഞത് എന്നതാണ് ശ്രദ്ധേയം. ദുബായില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20ക്കിടെയാണ് പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ ഇന്ത്യന്‍ ബാറ്റര്‍ ആരാണെന്ന് ബോള്‍ട്ട് വെളിപ്പെടുത്തിയത്.

കരിയറില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടേറിയ ബാറ്റര്‍ ആരാണെന്ന ചോദ്യം കുഴക്കുന്ന ചോദ്യമാണ്. ക്രിസ് ഗെയ്ല്‍ ആണ് ഒരാള്‍. അതുപോലെ കെ എല്‍ രാഹുലിനെതിരെ പന്തെറിയുക എന്നതും വെല്ലുവിളിയാണ്. കെയ്റോണ്‍ പൊള്ളാര്‍ഡിനെതിരെ പന്തെറിയുന്നതും ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബോള്‍ട്ട് പറഞ്ഞു.

'അന്ന് ഗാംഗുലിക്കെതിരെ കോലി നുണ പറഞ്ഞു, തന്നെ ആര്‍ക്കും തൊടാനാവില്ലെന്ന കോലി കരുതി'; ചേതന്‍ ശര്‍മ

ടി20 ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ സജീവമാകുന്നതിന്‍റെ ഭാഗമായി ന്യൂസിലന്‍ഡ് ക്രിക്കറ്റിന്‍റെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്ന് ബോള്‍ട്ട് ഒഴിവായിരുന്നു. ഇംഗ്ലണ്ടിനെിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പര കളിക്കാനുള്ള ന്യൂസിലന്‍ഡ് ടീമിലും ട്രെന്‍റ് ബോള്‍ട്ട് ഇല്ല. ബോള്‍ട്ടിന് പകരം ബ്ലെയര്‍ ടിക്നറെയാണ് ന്യൂസിലന്‍ഡ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലെടുത്തത്. 16 മുതല്‍ ബേ ഓവലിലാണ് ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ്.

സമീപകാലത്ത് മോശം ഫോമില്‍ തുടരുന്ന കെ എല്‍ രാഹുല്‍ ആകട്ടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലും നിറം മങ്ങിയിരുന്നു. ഫോമിലുള്ള ശുഭ്മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ രാഹുലിന് ഓപ്പണറായി അവസരം നല്‍കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലും നിറം മങ്ങിയ രാഹുല്‍ കഴിഞ്ഞ ഒമ്പത് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ ഒരിക്കല്‍ മാത്രമാണ് അര്‍ധസെഞ്ചുറി നേടിയത്. 17 മുതല്‍ ഡല്‍ഹിയില്‍ തുടങ്ങന്ന ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ രാഹുലിന് പകരം ഗില്ലിനെ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍