വെസ്റ്റിന്‍ഡീസിനെതിരായ സെഞ്ചുറിക്ക് പിന്നാലെ എം എസ് ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തി കെ എല്‍ രാഹുല്‍

Published : Oct 03, 2026, 08:33 PM IST
KL Rahul

Synopsis

വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ പുറത്താകാതെ 129 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ എം എസ് ധോണിയുടെ റെക്കോർഡിനൊപ്പമെത്തി. ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ താരങ്ങളുടെ പട്ടികയിലാണ് രാഹുൽ ധോണിക്കൊപ്പം രണ്ടാം സ്ഥാനത്തെത്തിയത്.

ന്യൂ ഛണ്ഡീഗഡ്: വെസ്റ്റിന്‍ഡീസിനെതിരായ മൂന്നാം ഏകദിനത്തില്‍ പുറത്താകാതെ 129 റണ്‍സ് നേടിയ കെ എല്‍ രാഹുല്‍ ഇതിഹാസതാരം എം എസ് ധോണിക്കൊപ്പം. ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ മുന്‍ ക്യാപ്റ്റന്റെ റെക്കോര്‍ഡിനൊപ്പമാണ് രാഹുല്‍. ഈ സ്ഥാനത്ത് നാല് സെഞ്ച്വറികളോടെ രാഹുല്‍ ഇപ്പോള്‍ ധോണിക്കൊപ്പം രണ്ടാം സ്ഥാനത്താണ്. മുല്ലാന്‍പൂരില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് രാഹുലിന്റെ ഈ തകര്‍പ്പന്‍ പ്രകടനം.

87 പന്തില്‍ 10 ഫോറും ആറ് സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ അപരാജിത ഇന്നങ്‌സ്. ഇന്ത്യക്കായി അഞ്ചാം നമ്പറില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ നേടിയ റെക്കോര്‍ഡ് ഏഴ് സെഞ്ച്വറികളുള്ള യുവരാജ് സിങ്ങിന്റെ പേരിലാണ്. കൂടാതെ, ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ അഞ്ചാം നമ്പരില്‍ ഇന്ത്യക്കായി ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന യുവരാജിന്റെ (110 റണ്‍സ്, കൊളംബോ 2005) റെക്കോര്‍ഡും രാഹുല്‍ തകര്‍ത്തു.

രാഹുലിന്റെ മിന്നുന്ന പ്രകടനം

മധ്യനിരയില്‍ ക്രീസിലെത്തിയ രാഹുല്‍ ആദ്യം വളരെ പക്വതയോടെയാണ് ബാറ്റ് വീശിയത്. സിംഗിളുകള്‍ എടുത്ത് സ്‌കോര്‍ ഉയര്‍ത്തിയ താരം, മോശം പന്തുകളെ അതിര്‍ത്തി കടത്താനും മറന്നില്ല. 41 പന്തില്‍ അര്‍ദ്ധശതനം തികച്ച രാഹുല്‍, പിന്നീട് ആക്രമണോത്സുകമായ ബാറ്റിംഗിലേക്കു തിരിഞ്ഞു. മാത്യു ഫോര്‍ഡിന്റെയും ജെയ്ഡന്‍ സീല്‍സിന്റെയും പന്തുകളില്‍ അതിമനോഹരമായ ഷോട്ടുകള്‍ കളിച്ച താരം വിന്‍ഡീസ് ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി.

അമ്പതുകളില്‍ നിന്ന് സെഞ്ച്വറിയിലെത്താന്‍ വെറും 39 പന്തുകള്‍ മാത്രമാണ് രാഹുല്‍ എടുത്തത്. നൂറു കടന്നശേഷവും താരം തന്റെ ആക്രമണം തുടര്‍ന്നു. ജെയ്ഡന്‍ സീല്‍സിനെയും കീമോ പോളിനെയും അടിച്ചു തകര്‍ത്ത രാഹുല്‍ അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ ഇന്ത്യയുടെ സ്‌കോര്‍ 351 റണ്‍സില്‍ എത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കെ എല്‍ രാഹുലിന് സെഞ്ചുറി; വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
എട്ട് റണ്‍സകലെ രോഹിത് ശര്‍മയ്ക്ക് സെഞ്ചുറി നഷ്ടം; പിന്നാലെ നിര്‍ഭാഗ്യകരമായ റെക്കോര്‍ഡും അക്കൗണ്ടില്‍