ആ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു; കോലി പറയുന്നു

Published : Sep 23, 2019, 09:45 AM IST
ആ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു; കോലി പറയുന്നു

Synopsis

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി പലരും ചൂണ്ടികാട്ടുന്നത് കോലിയുടെ ഒരു തീരുമാനമായിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനുള്ള തീരുമാനം.

ബംഗളൂരു: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ടി20യില്‍ ഇന്ത്യയുടെ തോല്‍വിയുടെ പ്രധാന കാരണമായി പലരും ചൂണ്ടികാട്ടുന്നത് കോലിയുടെ ഒരു തീരുമാനമായിരുന്നു. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടിയിട്ടും ബാറ്റ് ചെയ്യാനുള്ള തീരുമാനം. മിക്കപ്പോഴും രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമാണ് ചിന്നസ്വാമിയില്‍ ജയിച്ചിട്ടുള്ളത്. എന്നിട്ടും കോലി ബാറ്റിങ് തിരഞ്ഞെടുത്തു.

എന്നാല്‍ ആ തീരുമാനത്തിന് പിന്നില്‍ ഒരു കാരണമുണ്ട് കോലിക്ക്. വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യമെന്ന് കോലി വ്യക്താക്കി. അദ്ദേഹം തുടര്‍ന്നു... ''ചിന്നസ്വാമിയിലെ പിച്ച് രണ്ടാമത് ബാറ്റ് ചെയ്യുന്നവരെയാണ് പിന്തുണയ്ക്കുന്നത് എന്നറിയായിരുന്നു. ഒരു വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യം ബാറ്റ് ചെയ്തത്. സുരക്ഷിത മേഖലയില്‍ നിന്ന് ടീം പുറത്തുവരണം. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ ശക്തമായ ടീമിനെ ഒരുക്കേണ്ടത്. അതുകൊണ്ടുതന്നെ ഇത്തരം പരീക്ഷണങ്ങള്‍ നടത്തേണ്ടി വരും. അതുകൊണ്ടാണ് ടോസ് നേടിയിട്ടും ബാറ്റിങ് തെരഞ്ഞെടുത്തത്.''

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനാണ് സാധിച്ചത്. ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍