കോലി തുറന്ന് സമ്മതിച്ചു; ഓസ്‌ട്രേലിയ പരമ്പര അര്‍ഹിച്ചിരുന്നു

Published : Mar 13, 2019, 10:41 PM IST
കോലി തുറന്ന് സമ്മതിച്ചു; ഓസ്‌ട്രേലിയ പരമ്പര അര്‍ഹിച്ചിരുന്നു

Synopsis

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സമ്മാനദാന ചടങ്ങിലാണ് കോലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പുറത്തെടുത്ത പ്രകടനത്തെ പുകഴ്ത്തി സംസാരിച്ചത്.

ദില്ലി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രശംസിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരശേഷം സമ്മാനദാന ചടങ്ങിലാണ് കോലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം പുറത്തെടുത്ത പ്രകടനത്തെ പുകഴ്ത്തി സംസാരിച്ചത്.

കോലി തുടര്‍ന്നു.. പരമ്പര മൊത്തത്തില്‍ പരിശോധിച്ചാല്‍ ഓസ്‌ട്രേലിയ തന്നെയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. അവര്‍ കിരീടം അര്‍ഹിക്കുന്നു. അവര്‍ക്ക് തങ്ങളേക്കാള്‍ കൂടുതല്‍ സമ്മര്‍ദ്ദഘട്ടത്തെ അതിജീവിക്കാന്‍ സാധിച്ചു. പ്രത്യേകിച്ച് അവസാന മൂന്ന് മത്സരങ്ങള്‍. അവര്‍ സമ്മര്‍ദ്ദത്തെ അതിജീവിച്ച രീതി അവിശ്വസനീയമാണെന്നും കോലി പറഞ്ഞു.

ലോകകപ്പിന് മുമ്പ് ടീമിലെ ഒരേയൊരു സ്ഥാനത്തെ കുറിച്ച് മാത്രമാണ് ആശയക്കുഴപ്പമുള്ളത്. ലോകകപ്പില്‍ അവരവര്‍ക്ക് നല്‍കുന്ന വേഷം ഭംഗായായി കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ കുറെ മാസങ്ങളിലായി ഇന്ത്യ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്