IPL 2022 : രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്; ഇരു ടീമിലും മാറ്റം

Published : Apr 18, 2022, 07:09 PM ISTUpdated : Apr 18, 2022, 07:10 PM IST
IPL 2022 : രാജസ്ഥാന്‍ റോയല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ടോസ്; ഇരു ടീമിലും മാറ്റം

Synopsis

മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (KKR) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ആദ്യം ബാറ്റ് ചെയ്യും. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 

മാറ്റങ്ങളുമായിട്ടാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി അമന്‍ ഹകിം ഖാന് പകരം ശിവം മാവി ടീമിലെത്തി. കൊല്‍ക്കത്ത മൂന്ന് മാറ്റം വരുത്തി. കരുണ്‍ നായര്‍, ട്രന്‍റ് ബോള്‍ട്ട്, ഒബെദ് മക്‌കോയ്‌ എന്നിവര്‍ ടീമിലെത്തി. സി വാന്‍ ഡര്‍ ഡസ്സന്‍, കുല്‍ദീപ് സെന്‍, ജയിംസ് നീഷം എന്നിവര്‍ പുറത്തായി.  

പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍. അഞ്ച് മത്സരങ്ങില്‍ ആറ് പോയിന്റാണ് അവര്‍ക്കുള്ളത്. കൊല്‍ക്കത്ത ആറാം സ്ഥാനത്താണ്. രാജസ്ഥാനേക്കാള്‍ ഒരു മത്സരം കൂടുതല്‍ കളിച്ച കൊല്‍ക്കത്തയ്ക്കും ആറ് പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ പിന്നിലാണ്.

കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരുന്നു. കൊല്‍ക്കത്ത, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് വരുന്നത്. ടീമുകള്‍ അറിയാം...

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, കരുണ്‍ നായര്‍, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, റിയാന്‍ പരാഗ്, ട്രന്റ് ബോള്‍ട്ട്, ഒബെദ് മക്‌കോയ്‌, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴസ്: ആരോണ്‍ ഫിഞ്ച്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, ആന്ദ്രേ റസ്സല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്ന്‍, ഉമേഷ് യാദവ്, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'കോലിയുടെ സ്വപ്നം നടക്കാന്‍ സാധ്യതയില്ല'; 100 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കാന്‍ താരത്തിന് സാധിക്കില്ലെന്ന് അഭിഷേക് നായര്‍
ഇന്ത്യന്‍ പേസ്‌ നിരയിലെ താരോദയമായി ഗുര്‍നൂര്‍ ബ്രാര്‍, ന്യൂസിലാന്‍ഡില്‍ ജവഗല്‍ ശ്രീനാഥിന്റെ റെക്കോര്‍ഡ്‌ പ്രകടനത്തിനരികിലെത്തി ഗുര്‍നൂര്‍