ഇന്ത്യക്കെതിരെ സംശയാസ്‌പദമായ ബൗളിംഗ്; വിന്‍ഡീസ് താരത്തിനെതിരെ ഐസിസി

By Web TeamFirst Published Sep 8, 2019, 4:52 PM IST
Highlights

ജമൈക്കയില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് താരത്തിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്

ജമൈക്ക: വിന്‍ഡീസ് പാര്‍ട്ട്-ടൈം സ്‌പിന്നര്‍ ക്രൈഗ് ബ്രാത്ത്‌വെയ്റ്റിന്‍റെ ആക്ഷന്‍ വീണ്ടും വിവാദത്തില്‍. ജമൈക്കയില്‍ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനിടെയാണ് താരത്തിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കരിയറില്‍ ഇത് രണ്ടാം തവണയാണ് സംശയാസ്‌പദമായ ആക്ഷന്‍റെ പേരില്‍ ബ്രാത്ത്‌വെയ്റ്റിനെതിരെ പരാതിയുയരുന്നത്. 
 
ഇംഗ്ലണ്ടിനെതിരെ 2017ല്‍ നടന്ന എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റില്‍ നേരത്തെ ബ്രാത്ത്‌വെയ്റ്റിന്‍റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് താരത്തെ ഐസിസി കുറ്റവിമുക്തനാക്കി. സെപ്റ്റംബര്‍ 14ന് ഐസിസിയുടെ പരിശോധനയ്‌ക്ക് താരം വിധേയനാകണം. പരിശോധന പൂര്‍ത്തിയാകുന്നതു വരെ പന്തെറിയാനുള്ള അനുവാദം ബ്രാത്ത്‌വെയ്റ്റിനുണ്ട്. 

ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ ആകെ ഒന്‍പത് ഓവറാണ് ക്രൈഗ് ബ്രാത്ത്‌വെയ്റ്റ് എറിഞ്ഞത്. 

click me!