ആനവണ്ടി പാഞ്ഞുവരും, നിർത്തും, കളി കാണിക്കും, കൊണ്ടാക്കും! ആവേശം ഏറ്റെടുത്ത് കെഎസ്ആ‌ർടിസി; ആരാധകർക്കായി സർവീസ്

Published : Sep 27, 2022, 04:13 PM IST
ആനവണ്ടി പാഞ്ഞുവരും, നിർത്തും, കളി കാണിക്കും, കൊണ്ടാക്കും! ആവേശം ഏറ്റെടുത്ത് കെഎസ്ആ‌ർടിസി; ആരാധകർക്കായി സർവീസ്

Synopsis

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28 ാം തിയതി രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ്‌ മത്സരം കാണാൻ എത്തുന്ന കളി ആരാധക‍ർക്കായി പ്രത്യേക സർവ്വീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് വിരുന്നെത്തുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പോരാട്ടത്തിന്‍റെ ആവേശം ഏറ്റെടുത്ത് കെ എസ് ആർ ടി സിയും രംഗത്ത്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28 ാം തിയതി രാത്രി 7 മണി മുതൽ നടക്കുന്ന ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി 20 ക്രിക്കറ്റ്‌ മത്സരം കാണാൻ എത്തുന്ന കളി ആരാധക‍ർക്കായി പ്രത്യേക സർവ്വീസുകൾ ഒരുക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. അന്നേ ദിവസം വൈകുന്നേരം 4:00 മണി മുതൽ കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും തിരിച്ചു ക്രിക്കറ്റ് മത്സരം കഴിഞ്ഞതിനു ശേഷം ജില്ലയുടെ വിവിധ പ്രദേശങ്ങളിലേയ്ക്കുംയാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ആവശ്യാനുസരണം സർവ്വീസ് നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നാണ് കെ എസ് ആർ ടി സി ചെയർമാൻ ആൻഡ് മാനേജിം​ഗ് ഡയറക്ടർ വാ‍ർത്താക്കുറിപ്പ് വഴി അറിയിച്ചത്.

ഇന്ത്യ എയ്ക്കായി നടത്തിയത് മിന്നുന്ന പ്രകടനം, കണക്കുകളിതാ! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു ടീമിലുണ്ടാവും

യൂണിറ്റുകളിലെ എല്ലാ സർവീസുകളും ഓപ്പറേറ്റ് ചെയ്യും കൂടാതെ യാത്രക്കാരുടെ തിരക്കനുസരിച്ചു തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ നിന്നും കാര്യവട്ടം സ്റ്റേഡിയത്തിലേയ്ക്കും, രാത്രി തിരിച്ച് കൊല്ലം, തിരുവനന്തപുരം, വെഞ്ഞാറമൂട്, നെടുമങ്ങാട് ഭാഗത്തേയ്ക്കും ആവശ്യാനുസരണം ട്രിപ്പുകൾ ക്രമീകരിക്കും. വൈകുന്നേരം മൂന്നു മണി മുതൽ കണിയാപുരം, വികാസ് ഭവൻ  യൂണിറ്റുകളിലെ ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർമാർ കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം കേന്ദ്രീകരിച്ചും പാപ്പനംകോട് ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ, പേരൂർക്കട ജനറൽ കൺട്രോളിങ് ഇൻസ്‌പെക്ടർ എന്നിവർ തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചു സ്പെഷ്യൽ സർവീസ് ഓപ്പറേഷൻ ക്രമീകരിക്കും. ആറ്റിങ്ങൽ ക്ലസ്റ്റർ ഓഫീസർ കാര്യവട്ടം കേന്ദ്രീകരിച്ചും ആറ്റിങ്ങൽ അസിസ്റ്റന്റ് ക്ലസ്റ്റർ ഓഫീസർ  തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് കേന്ദ്രീകരിച്ചും  സർവീസ് ഓപ്പറേഷന് മേൽനോട്ടം വഹിക്കും.

ക്രിക്കറ്റ്‌ മത്സരം അവസാനിക്കുമ്പോൾ കാര്യവട്ടത്ത് നിന്നും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് അയയ്ക്കുവാനായി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഉച്ചക്ക് ശേഷം അതുവഴി കടന്നുപോകുന്ന ദീർഘ ദൂര സർവീസുകൾ യാത്രക്കാർ ആവശ്യപ്പെട്ടാൽ പരാതിക്കിട വരാത്ത വിധം സ്റ്റേഡിയത്തിന് സമീപം നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനും വേണ്ട നിർദേശവും നൽകിയിട്ടുണ്ട്. ​ഗ്രീൻ ഫീൾഡ് സ്റ്റേഡിയത്തിന് സമീപം മുതൽ കണിയാപുരം വരെയും, കാര്യവട്ടം കാമ്പസിനുള്ളിലും കെ എസ് ആർ ടി സി ബസുകൾക്ക് ആവശ്യാനുസരണം പാർക്ക് ചെയ്യാനുള്ള അനുമതി പൊലീസ് നൽകിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര: ഇന്ത്യയെ ധവാന്‍ നയിക്കും, സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റന്‍!

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!
ചില പൊരുത്തക്കേടുകൾ, മുഹമ്മദ് ഷമിക്കും എസ്ആആർ ഹിയറിങ്; ഹാജരായതിന് പിന്നാലെ ജനങ്ങളോട് അഭ്യർഥന