കുല്‍ദീപ് ഇല്ല, മൂന്നാം നമ്പറില്‍ സര്‍പ്രൈസ് ചോയ്സ്, ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ഉത്തപ്പ

Published : Jun 12, 2025, 10:48 AM IST
KL RAHUL-YASHASVI JAISWAL TEST

Synopsis

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് റോബിന്‍ ഉത്തപ്പ. രാഹുലും ജയ്സ്വാളും ഓപ്പണ്‍ ചെയ്യണമെന്നും സായ് സുദര്‍ശന്‍ മൂന്നാം നമ്പറില്‍ കളിക്കണമെന്നും ഉത്തപ്പ.

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് 20ന് തുടക്കമാനിരിക്കെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം റോബിന്‍ ഉത്തപ്പ. ഐപിഎലല്ലിലും ഇംഗ്ലണ്ട് ലയണ്‍സിനെതിരായ രണ്ടാം അനൗദ്യോഗിക ടെസ്റ്റിലും തിളങ്ങി. കെ എല്‍ രാഹുല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ഓപ്പണറായി ഇറങ്ങണമെന്ന് ഉത്തപ്പ സ്റ്റാര്‍ സ്പോര്‍ട്സിലെ ചര്‍ച്ചയില്‍ പറഞ്ഞു.

ഇംഗ്ലണ്ട് ലയൺസിനെതിരായ അനൗദ്യോഗിക ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ രാഹുല്‍ സെഞ്ചുറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയും നേടിയിരുന്നു. മികച്ച ഫോമിലുള്ള രാഹുലും യശസ്വി ജയ്സ്വാളും തന്നെ ഇംഗ്ലണ്ടിനെതിരെയും ഓപ്പണറായി ഇറങ്ങണമെന്ന് ഉത്തപ്പ പറഞ്ഞു. മൂന്നാം നമ്പറില്‍ ഐപിഎല്ലിലെ ടോപ് സ്കോററായ സായ് സുദര്‍ശനെയാണ് ഉത്തപ്പ നിര്‍ദേശിക്കുന്നത്. സാങ്കേതികത്തികവുള്ള സായ് സുദര്‍ശന് മൂന്നാം നമ്പറില്‍ തിളങ്ങാനുള്ള പ്രതിഭയുണ്ടെന്ന് ഉത്തപ്പ പറഞ്ഞു. സായ് സുദര്‍ശന്‍ മൂന്നാം നമ്പറില്‍ ഇറങ്ങിയാല്‍ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ നാലാം നമ്പറില്‍ കളിക്കും.

അഞ്ചാം നമ്പറിലേക്ക് പരിചയ സമ്പന്നനായ കരുണ്‍ നായരെയാണ് ഉത്തപ്പ നിര്‍ദേശിക്കുന്നത്. ആറാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തിനെ ഉത്തപ്പ ഉള്‍പ്പെടുത്തിയപ്പോള്‍ ബാറ്റിംഗ് ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്കും ഉത്തപ്പ പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കി. നിതീഷിനെ ഉൾപ്പെടുത്തുന്നത് ബാറ്റിംഗ് നിരക്ക് കരുത്തു കൂട്ടുമെന്ന് ഉത്തപ്പ പറഞ്ഞു.

സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേയയെ ഉത്തപ്പ ടീമിലെടുത്തപ്പോള്‍ കുല്‍ദീപ് യാദവിന് പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ചില്ല. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരെയാണ് ഉത്തപ്പ ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് റോബിന്‍ ഉത്തപ്പ തെരഞ്ഞടുത്ത ഇന്ത്യയുടെ പ്ലേയിംഗ് ഇലവൻ:കെ എൽ രാഹുൽ, യശസ്വി ജയ്സ്വാൾ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ, കരുണ് നായർ, ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം
തുടങ്ങിയത് 2023ലെ ലോകകപ്പ് ഫൈനലില്‍, 20 മത്സരവും 2 വര്‍ഷവും നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഒരു ഏകദിന ടോസ് ജയിച്ച് ഇന്ത്യ