
ലണ്ടന്‍: ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബ്(എംസിസി)യുടെ പുതിയ പ്രസിഡന്‍റായി ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സംഗക്കാര. എംസിസിയുടെ പ്രസിഡന്‍റാകുന്ന ആദ്യത്തെ ബ്രിട്ടീഷുകാരനല്ലാത്തയാളാണ് സംഗക്കാര. അന്തണി വ്രഫോര്‍ഡിന് പകരക്കാരനായി ഒക്‌ടോബറില്‍ സംഗക്കാര സ്ഥാനമേല്‍ക്കും. ഒരു വര്‍ഷമാണ് പ്രവര്‍ത്തന കാലാവധി.
എംസിസി പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകരമാണെന്ന് സംഗക്കാര പ്രതികരിച്ചു. ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്‌ക്കായി പിച്ചിലും പുറത്തും സ്വീകരിക്കുന്ന സമീപനങ്ങള്‍ കൊണ്ട് ഏറ്റവും മഹത്തായ ക്രിക്കറ്റ് ക്ലബാണ് എംസിസിയെന്നും ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് 2017ല്‍ വിരമിച്ച 41കാരനായ സംഗ എംസിസിയുടെ ആജീവനന്തകാല അംഗമാണ്.
1784ല്‍ സ്ഥാപിതമായ എംസിസിയാണ് ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കുന്നത്. ക്ലബിന്‍റെ ചരിത്രത്തില്‍ ഇതിവരെ 168 പ്രസിഡന്‍റുമാരാണ് സ്ഥാനം വഹിച്ചത്. വിഖ്യതമായ ലോഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് എംസിസിയുടെ ഔദ്യോഗിക വേദി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!