
ഓവല്‍: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയ താരങ്ങള്‍ ഉള്‍പ്പെടുന്ന സംയുക്ത ടീമിനെ തിരഞ്ഞെടുത്ത് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം നാസര്‍ ഹുസൈന്‍. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇരുവരും നേര്‍ക്കുനേര്‍ വരാനിരിക്കെയാണ് ഹുസൈന്‍ തന്റെ ടീമിനെ തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ പതിനൊന്നംഗ ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങളാണ് ഉള്‍പ്പെട്ടത്. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ വിരാട് കോലി, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ടീമിലിടം ലഭിച്ചു. സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയത് ശ്രദ്ധേമായി. പകരം അശ്വിനാണ് പകരമെത്തിയത്.
രോഹിത്തിനൊപ്പം ഉസ്മാന്‍ ഖവാജ ഓപ്പണറായെത്തും. കെ എല്‍ രാഹുലിനേയും ശുഭ്മാന്‍ ഗില്ലിനേയും ഒഴിവാക്കി. മൂന്നാമന്‍ മര്‍നസ് ലബുഷെയ്നാണ്. അതേസമയം, ചേതേശ്വര്‍ പൂജാരയെ ടീമിലേക്ക് പരിഗണിച്ചില്ല. നാലാമതായി സ്റ്റീവ് സ്മിത്ത് കളിക്കും. തൊട്ടുപിന്നാലെ കോലിയും. പേസ ഓള്‍റൗണ്ടറായി കാമറൂണ്‍ ഗ്രീനും കളിക്കും. അലക്സ് ക്യാരി വിക്കറ്റ് കീപ്പറാവും. റിഷഭ് പന്തിനെ പരിഗണിച്ചില്ല. ബാറ്റുകൊണ്ടും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തിട്ടുള്ള അശ്വിനും ഒരു റോള്‍ കളിക്കാനുണ്ട്.
ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും, മിച്ചല്‍ സ്റ്റാര്‍ക്കും ഷമിക്കൊപ്പം പേസര്‍മാരായെത്തി. ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവരേയും ടീമിലേക്ക് പരിഗണിച്ചില്ല.
നാസര്‍ ഹുസൈന്റെ ഇന്ത്യ- ഓസ്ട്രേലിയ സംയുക്ത ഇലവന്‍: രോഹിത് ശര്‍മ, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, വിരാട് കോലി, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, പാറ്റഅ കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, മുഹമ്മദ് ഷമി.
ജൂണ്‍ ഏഴിനാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങുക. ശുഭ്മാന്‍ ഗില്ലും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമാകും ഫൈനലില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഇവരിലൊരാള്‍ക്ക് പരിക്കല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ പകരം ഓപ്പണറായി ജയ്‌സ്വാളിനെ പരിഗണിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം