ലോകകപ്പിന് ശേഷവും ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റ് ആവേശം! ടൂര്‍ണമെന്റിന്റെ ഭാഗമാവുക ഇതിഹാസങ്ങള്‍

Published : Aug 31, 2023, 08:35 PM IST
ലോകകപ്പിന് ശേഷവും ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റ് ആവേശം! ടൂര്‍ണമെന്റിന്റെ ഭാഗമാവുക ഇതിഹാസങ്ങള്‍

Synopsis

ക്രിക്കറ്റ് ജ്വരമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗെയിം വളര്‍ത്തിയെടുക്കാനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. ക്രിക്കറ്റ് പ്രചാരമില്ലാത്ത പ്രദേശങ്ങളില്‍ ആരാധകരുടെ താല്‍പ്പര്യം കണക്കിലെടുത്ത് വേദികള്‍ തിരഞ്ഞെടുക്കും.

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് (LLC) അടുത്ത സീസണ്‍ ഇന്ത്യയില്‍ നടക്കും. ഈവര്‍ഷം നവംബര്‍ 18 മുതല്‍ ഡിസംബര്‍ 9 വരെയാണ് മത്സരങ്ങള്‍. ഐസിസി ഏകദിന ലോകകപ്പിന് പിന്നാലെയാണ് ലെജന്‍ഡ്‌സ് ലീഗ്. ക്രിക്കറ്റ് രംഗത്തെ ഇതിഹാസങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവും. നവംബര്‍ 19നാണ് ലോകകപ്പ് ഫൈനല്‍. തൊട്ടുമുമ്പുള്ള ദിവസം ലെജന്‍ഡ്സ് ലീഗ് ആരംഭിക്കും.

ക്രിക്കറ്റ് ജ്വരമില്ലാത്ത സംസ്ഥാനങ്ങളില്‍ ഗെയിം വളര്‍ത്തിയെടുക്കാനുള്ള ശ്രമം കൂടിയാണ് നടക്കുന്നത്. ക്രിക്കറ്റ് പ്രചാരമില്ലാത്ത പ്രദേശങ്ങളില്‍ ആരാധകരുടെ താല്‍പ്പര്യം കണക്കിലെടുത്ത് വേദികള്‍ തിരഞ്ഞെടുക്കും. അതുവഴി ക്രിക്കറ്റിന് കൂടുതല്‍ പ്രോത്സാഹനം നല്‍കും. കൂടുതല്‍ താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുമെന്നാണ് വിലയിരുത്തല്‍. ദോഹയില്‍ കഴിഞ്ഞ സീസണില്‍ സുരേഷ് റെയ്ന, ആരോണ്‍ ഫിഞ്ച്, ഹാഷിം അംല, റോസ് ടെയ്ലര്‍, ക്രിസ് ഗെയ്ല്‍ തുടങ്ങിയവര്‍ പങ്കെടുത്തിരുന്നു. ഇതോടെ നിലവാരം ഉയരുകയും ചെയ്തു. 

2022 ആരംഭിച്ച ആദ്യ ഫ്രാഞ്ചൈസി സീസണില്‍ ഇന്ത്യ ക്യാപിറ്റല്‍സ് വിജയിച്ചിരുന്നു. ഇത്തവണ താരലേലം നടന്നേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് കമ്മീഷണര്‍ രവി ശാസ്ത്രി ലീഗിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തി. പ്രഖ്യാപനത്തിന് ശേഷം അദ്ദേഹം പ്രതകരിച്ചതിങ്ങനെ... ''ലോക താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്റാണിത്. അത്രത്തോളം നിലവാരമുള്ള ക്രിക്കറ്റിന് എപ്പോഴും സ്വാഗതം. കൂടുതല്‍ സൂപ്പര്‍ താരങ്ങള്‍ ടൂര്‍ണമെന്റിന്റെ ഭാഗമാകുമ്പോള്‍ മത്സരങ്ങള്‍ കൂടുതല്‍ രസകരമാവും. എന്നെപ്പോലുള്ള ഒരു ആരാധകന്‍ ഇതാണ് ആഗ്രഹിക്കുന്നത്.'' അദ്ദേഹം വ്യക്തമാക്കി.

ഓരോ സീസണ്‍ കഴിയുമ്പോഴും ടൂര്‍ണമെന്റ് കൂടുതല്‍ ജയപ്രിയമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''അടുത്തത് ഇന്ത്യയില്‍ നടക്കുമ്പോള്‍, അതിന്റെ ജനപ്രീതിക്ക് വര്‍ധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ സീസണിലും നിലവാരം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഏറ്റവും മികച്ച അനുഭവമായി ലീഗിനെ മാറുമെന്നാണ് പ്രതീക്ഷ.'' ശാസ്ത്രി കൂട്ടിചേര്‍ത്തു.

കോടികള്‍ വാരിയെറിഞ്ഞു! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോമിന്

PREV
click me!

Recommended Stories

ഇന്ത്യക്കായി കളിച്ചത് 12 ഏകദിനങ്ങള്‍, 9 ടി20, എന്നിട്ടും അണ്‍ ക്യാപ്‌ഡ് കളിക്കാരനായി ഐപിഎല്‍ ലേലത്തിന് ഇന്ത്യൻ താരം
പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?