Asianet News MalayalamAsianet News Malayalam

കോടികള്‍ വാരിയെറിഞ്ഞു! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം വയാകോമിന്

ഒരു മത്സരത്തിന് 67.8 കോടി വച്ച് ബിസിസിഐക്ക് ലഭിക്കും. മാര്‍ച്ച് 2028ലാണ് കരാര്‍ അവസാനിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഡിസ്നി പ്ലസ്, സോണി സ്പോര്‍ട്്സ് എന്നീ കമ്പനിയുടെ ശക്തമായ വെല്ലുവിളിയാണ് വയകോം അതിജീവിച്ചത്.

viacom18 bags bcci digital and tv rights for huge amount saa
Author
First Published Aug 31, 2023, 7:56 PM IST

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ഹോം മത്സരങ്ങളുടെ സംപ്രേഷണാവകാശം റിലയന്‍സ് കീഴിലുള്ള വയകോം 18 സ്വന്തമാക്കി. 5966.4 കോടി രൂപയ്ക്കാണ് വയകോം 18 അവകാശം നേടിയെടുത്തത്. സ്‌പോര്‍ട്‌സ് 18യിലൂടെ ടിവിയില്‍ മത്സരങ്ങള്‍ കാണാം. ജിയോ സിനിമയാണ് ഡിജിറ്റല്‍ പ്ലാറ്റ് ഫോം. അഞ്ച് വര്‍ഷത്തെ കരാറാണ് ഒപ്പുവച്ചിരിക്കുന്നത്. ഇക്കാലയളവില്‍ 88 മത്സരങ്ഹള്‍ വയെേകാ സംപ്രേഷണം ചെയ്യും. 

ഒരു മത്സരത്തിന് 67.8 കോടി വച്ച് ബിസിസിഐക്ക് ലഭിക്കും. മാര്‍ച്ച് 2028ലാണ് കരാര്‍ അവസാനിക്കുകയെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. ഡിസ്നി പ്ലസ്, സോണി സ്പോര്‍ട്്സ് എന്നീ കമ്പനിയുടെ ശക്തമായ വെല്ലുവിളിയാണ് വയകോം അതിജീവിച്ചത്. മുമ്പ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെയും വനിത പ്രീമിയര്‍ ലീഗിന്റെയും സംപ്രേക്ഷണ അവകാശം വയകോം18 സ്വന്തമാക്കിയിരുന്നു. 2018ല്‍ 6,138 കോടി രൂപയ്ക്കാണ് ഡിസ്നി സ്റ്റാര്‍ സംപ്രേക്ഷണ അവകാശം നേടിയിരുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിനെ പിന്തുണച്ചതിന് സ്റ്റാര്‍ ഇന്ത്യയെയും ഡിസ്നിയെയും ജയ് ഷ നന്ദി അറിയിച്ചു. 

ഇത്തവണ ഐപിഎല്‍ സംപ്രേഷണവകാശം നഷ്ടമായ ഡിസ്‌നി ഹോട്സ്റ്റാറിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഐപിഎല്‍ സംപ്രേഷണവകാശം നഷ്ടമായതിന് പിന്നാലെ ഹോട്സ്റ്റാറിന് നഷ്ടമായത് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 38 ലക്ഷം പെയ്ഡ് സബ്‌സ്‌ക്രൈബേഴ്‌സാണ് ഹോട്സ്റ്റാര്‍ വിട്ടുപോയത്. 

ഐപിഎല്‍ തുങ്ങുന്നതിന് തൊട്ടു മുമ്പ് ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 42 ലക്ഷം ഉപയോക്താക്കളെ നഷ്ടമായപ്പോള്‍ ഐപിഎല്‍ കാലമായ ഏപ്രില്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ 1.25 ഉപയോക്താക്കളാണ് ഹോട്സ്റ്റാറിനെ കൈവിട്ടതെന്ന് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാബര്‍ അസമിന് പണി തരുന്നത് ബുമ്ര ആയിരിക്കില്ല; ഇന്ത്യന്‍ ബൗളറുടെ പേരെടുത്ത് പറഞ്ഞ് മുഹമ്മദ് കൈഫ്

Follow Us:
Download App:
  • android
  • ios