
ജയ്‌പൂര്‍: ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യൻമാരെ ഇന്നറിയാം. ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിംഗ്‌സ് ഫൈനലിൽ ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ജയ്‌പൂരിലാണ് കളി തുടങ്ങുക. മിച്ചൽ ജോൺസൺ, ജാക്ക് കാലിസ്, റോസ് ടെയ്‌ലർ തുടങ്ങിയവർ അണിനിരക്കുന്ന ടീമാണ് ഇന്ത്യ ക്യാപിറ്റൽസ്. നമാൻ ഓജ, മോണ്ടി പനേസർ, യൂസഫ് പത്താൻ, എസ് ശ്രീശാന്ത്, ഷെയ്ൻ വാട്‌സൺ തുടങ്ങിയവരാണ് ഇർഫാൻ നയിക്കുന്ന ടീമിലുള്ളത്.
ഭിൽവാര കിംഗ്‌സ് സ്‌ക്വാഡ്: ഇര്‍ഫാന്‍ പത്താന്‍(ക്യാപ്റ്റന്‍), സമിത് പട്ടേല്‍, ഷെയ്‌ന്‍ വാട്‌സണ്‍, ടിം ബ്രസ്‌നന്‍, യൂസഫ് പത്താന്‍, ഫിഡല്‍ എഡ്‌വേഡ്‌സ്, ടിനോ ബെസ്റ്റ്, സുദീപ് ത്യാഗി, എസ് ശ്രീശാന്ത്, നിക്ക് കോംപ്‌റ്റന്‍, ഒവൈസ് ഷാ, വില്യം പോര്‍ട്ടര്‍ഫീല്‍ഡ്, മാറ്റ് പ്രയര്‍, നമാന്‍ ഓജ, മോണ്ടി പനേസര്‍.
ഇന്ത്യ ക്യാപിറ്റൽസ് സ്‌ക്വാഡ്: ഗൗതം ഗംഭീര്‍(ക്യാപ്റ്റന്‍), ജോണ്‍ മൂണി, രജത് ഭാട്യ, രവി ബൊപ്പാര, മിച്ചല്‍ ജോണ്‍സന്‍, ലയാം പ്ലങ്കെറ്റ്, മഷറഫെ മൊര്‍ത്താസ, പങ്കജ് സിംഗ്, ഗൗതം ഗംഭീര്‍, റോസ് ടെയ്‌ലര്‍, ദിനേശ് രാംദിന്‍, പ്രോസ്‌പര്‍ ഓട്ടിയ, പ്രവീണ്‍ താംബെ, ഹാമില്‍ട്ടന്‍ മസാക്കഡ്‌സാ, അസ്‌ഗര്‍ അഫ്‌ഗാന്‍, ഫര്‍വീസ് മഹറൂഫ്, ജാക്ക് കാലിസ്.
ദിവസങ്ങള്‍ മാത്രം മുമ്പ് ഇതിഹാസ താരങ്ങള്‍ അണിനിരന്ന മറ്റൊരു ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് തിരശ്ശീല വീണിരുന്നു. റോഡ് സേഫ്റ്റി സീരീസ് ഫൈനലില്‍ ശ്രീലങ്ക ലെന്‍ഡ്സിനെ 33 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ലെജന്‍ഡ്‌സാണ് കിരീടം നേടിയത്. 196 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക ലെജന്‍ഡ്സ് 18.5 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ആറാമനായി ഇറങ്ങി 22 പന്തില്‍ 51 റണ്‍സെടുത്ത ഇഷാന്‍ ജയരത്നെ ആണ് ലങ്കയുടെ ടോപ് സ്കോറര്‍. 71 പന്തില്‍ 108 റണ്‍സുമായി പുറത്താകാതെ നിന്ന നമാന്‍ ഓജയാണ് ഇന്ത്യ ലെജന്‍ഡ്‌സിനെ നേരത്തെ മികച്ച സ്‌കോറിലെത്തിച്ചത്.
വിട്ടുമാറാത്ത തലവേദനയായി ഡെത്ത് ഓവര്‍; ഇരുത്തിച്ചിന്തിക്കണമെന്ന് സമ്മതിച്ച് രോഹിത് ശര്‍മ്മ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!