നിങ്ങളെന്താണ് റിക്വെല്‍മിയോട് ചെയ്തത്? വാന്‍ ഗാലിന്റെ മുഖത്ത് നോക്കി മെസിയുടെ ആഘോഷം- വീഡിയോ

By Web TeamFirst Published Dec 10, 2022, 2:03 PM IST
Highlights

മെസിയുടെ അസിസ്റ്റില്‍ നിഹ്വെല്‍ മൊളീന നേടിയ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. പിന്നാലെ 73-ാം ലഭിച്ച  പെനാല്‍റ്റി ഗോളാക്കി മെസി അര്‍ജന്റീനയ്ക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചു.

ദോഹ: ലക്ഷണമൊത്ത ഒരു ത്രില്ലര്‍ സിനിമയെ പോലും വെല്ലുന്ന ക്ലൈമാക്‌സായിരുന്നു ഖത്തര്‍ ലോകകപ്പിലെ അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് പോരിന്. ലിയോണല്‍ മെസി കളം നിറഞ്ഞപ്പോള്‍ ഒരു ഗോള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തു. രണ്ട് ഗോളിന് മുന്നിലെത്തിയെങ്കിലും വൗട്ട് വെഗോസ്റ്റിലൂടെ നെതര്‍ലന്‍ഡ്‌സ് സമനില പിടിച്ചു. അധിക സമയത്തും മത്സരം ഇതേ സ്‌കോറില്‍ തുടര്‍ന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് മത്സരഫലം തീരുമാനിച്ചത്. എമിലിയാനോ മാര്‍ട്ടിനെസിന്റെ തകര്‍പ്പന്‍ സേവുകളിലൂടെ അര്‍ജന്റീന ഷൂട്ടൗട്ടില്‍ 3-4ന് ജയിക്കുകയായിരുന്നു.

മെസിയുടെ അസിസ്റ്റില്‍ നിഹ്വെല്‍ മൊളീന നേടിയ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തുന്നത്. പിന്നാലെ 73-ാം ലഭിച്ച  പെനാല്‍റ്റി ഗോളാക്കി മെസി അര്‍ജന്റീനയ്ക്ക് രണ്ട് ഗോള്‍ ലീഡ് സമ്മാനിച്ചു. രണ്ടാം ഗോള്‍ നേടിയ ശേഷം മെസി നടത്തിയ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. മുന്‍ അര്‍ജന്റൈന്‍ താരം യുവാന്‍ റോമന്‍ റിക്വല്‍മെയുടെ ആഘോഷമാണ് മെസി കടമെടുത്തത്. നെതര്‍ലന്‍ഡ്‌സ് ടീമിന്റെ ഡഗ്ഔട്ടിന് നേരെ നിന്നായിരുന്നു മെസിയുടെ ആഘോഷം. 

ustedes entienden que Messi después de festejar fue en frente de Van Gaal y le hizo el topo Gigio? el Messi más maradoneano de todos pic.twitter.com/phivZFQl2j

— Quimey Herrera (@QuimeyHerrera01)

അവരുടെ കോച്ച് ലൂയിസ് വാന്‍ ഗാല്‍ മെസിക്ക് മുഖം കൊടുക്കാതിരിക്കാനും ശ്രമിക്കുന്നുണ്ടായിരുന്നു. ഒരിക്കല്‍ വാന്‍ ഗാലിന് കീഴില്‍ കളിച്ചിട്ടുള്ള താരമാണ് റിക്വില്‍മെ. 2002 മുതല്‍ 2005 വരെ ബാഴ്‌സലോണയില്‍ കളിക്കുമ്പോഴായിരുന്നു അത്. 2002-03 സീസണില്‍ വാന്‍ ഗാലായിരുന്നു ബാഴ്‌സയുടെ കോച്ച്. എന്നാല്‍ മുന്‍ അര്‍ജന്റൈന്‍ താരത്തിന് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന അന്ന് വിമര്‍ശനമുണ്ടായിരുന്നു.  റിക്വില്‍മെ കൊണ്ടുവരുന്നതില്‍ അദ്ദേഹത്തിന് അതൃപ്തിയും ഉണ്ടായിരുന്നു. ഇതിനുള്ള മറുടപടിയാണ് മെസി നല്‍കിയതെന്നാണ് പരക്കെയുള്ള വിശ്വാസം. ഫേസ്ബുക്കില്‍ വന്ന ചില പോസ്റ്റുകകള്‍ വായിക്കാം...  

അര്‍ജന്റീന- നെതര്‍ലന്‍ഡ്‌സ് മത്സരം പലപ്പോഴും കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്നു. ഒന്നാകെ 48 ഫൗളുകളാണ് മത്സരത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ 30 എണ്ണം നെതര്‍ലന്‍ഡ്‌സാണ് പുറത്തെടുത്തത്. 18 ഫൗളുകള്‍ മാത്രമാണ് അര്‍ജന്റീനയുടെ ഭാഗത്തുനിന്നുണ്ടായത്. റഫറിക്ക് 16 കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു. ഇരു ടീമുകള്‍ക്കും എട്ടെണ്ണം വീതം. ഡെന്‍സല്‍ ഡംഫ്രീസിന് ചുവപ്പ് കാര്‍ഡായിരുന്നു.

'ഇനിയെന്തെങ്കിലും പറയാനുണ്ടോ',വാന്‍ഗാളിന്‍റ വായടപ്പിച്ച് മെസി; തുറിച്ചുനോക്കിയ ഡച്ച് താരത്തിനോടും കട്ട കലിപ്പ്

click me!