ചെല്‍സിയും കൊടുത്തു രണ്ടെണ്ണം; ലിവര്‍പൂള്‍ എഫ്എ കപ്പില്‍ നിന്ന് പുറത്ത്

Published : Mar 04, 2020, 09:07 AM IST
ചെല്‍സിയും കൊടുത്തു രണ്ടെണ്ണം; ലിവര്‍പൂള്‍ എഫ്എ കപ്പില്‍ നിന്ന് പുറത്ത്

Synopsis

എഫ് എ കപ്പ് ഫുട്‌ബോളിലെ അഞ്ചാം റൗണ്ടില്‍ ലിവര്‍പൂളിനെ തകര്‍ത്ത് ചെല്‍സി. മറുപടി അല്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. വില്യനും റോസ് ബര്‍ക്‌ലീയുമാണ് ചെല്‍സിക്കായി ഗോളുകള്‍ അടിച്ചത്.   

ലണ്ടന്‍: എഫ് എ കപ്പ് ഫുട്‌ബോളിലെ അഞ്ചാം റൗണ്ടില്‍ ലിവര്‍പൂളിനെ തകര്‍ത്ത് ചെല്‍സി. മറുപടി അല്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ചെല്‍സിയുടെ ജയം. വില്യനും റോസ് ബര്‍ക്‌ലീയുമാണ് ചെല്‍സിക്കായി ഗോളുകള്‍ അടിച്ചത്. 

മത്സരത്തില്‍ ചെല്‍സിക്ക് തന്നെയായിരുന്നു ആധിപത്യം. ചെല്‍സിയുടെ ഹോംഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 13ാം മിനിറ്റില്‍ വില്യനിലൂടെ ചെല്‍സി ലീഡ് നേടി. മധ്യനിരയില്‍ ഫാബിഞ്ഞോ വരുത്തിയ പിഴവ് മുതലാക്കി വില്ലിയന്‍ തൊടുത്ത ഷോട്ട് ലിവര്‍പൂള്‍ ഗോളി അഡ്രിയന്റെ കയ്യില്‍ തട്ടി വലയില്‍ പതിച്ചു. എന്നാല്‍ ആദ്യ പകുതിക്ക് മുമ്പ് മാതിയോ കോവാചിച്ച് പരിക്ക് പറ്റി പുറത്തായത് ചെല്‍സിക്ക് തിരിച്ചടിയായി.

64 ആം മിനിറ്റില്‍ ബാര്‍ക്ലി സ്‌കോര്‍ 2-0 ആയി ഉയര്‍ത്തി. തോല്‍വിയിലേക്ക് തോന്നിച്ചപ്പോള്‍ ലിവര്‍പൂള്‍ പരിശീലകലന്‍ മുഹമ്മദ് സലാ, ഫിര്‍മിനോ എന്നിവരരെ പകരക്കാരായി ഇറകിയെങ്കിലും കാര്യമുണ്ടായില്ല. 

ഇന്ന് നിലവിലെ ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി- ഷെഫ് വെനസ്‌ഡേയെയും, ടോട്ടനം- നോര്‍വിച്ച് സിറ്റിയെയും, ലെസ്റ്റര്‍- ബര്‍മിങ്ഹാമിനെയും നേരിടും. ഇന്ത്യന്‍ സമയം രാത്രി 1.15നാണ് എല്ലാ മത്സരവും.

PREV
click me!

Recommended Stories

'അഭിഷേക് ശര്‍മയെ പൂട്ടാനാവും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് എയ്ഡന്‍ മാര്‍ക്രം
വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം