
കറാച്ചി: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വെടിക്കെട്ട് ഫിനിഷിംഗുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ദിനേശ് കാര്‍ത്തിക്കായിരുന്നു. രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിക്ക് ശേഷം ബാറ്റിംഗ് തകര്‍ച്ച നേരിട്ട ഇന്ത്യയെ അവസാന ഓവറുകളില്‍ 19 പന്തില്‍ 41 റണ്‍സെടുത്ത കാര്‍ത്തിക്കിന്‍റെ മികവിലാണ് ഇന്ത്യ 20 ഓവറില്‍ 190 റണ്‍സടിച്ചത്.
ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ 37-ാം വയസില്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയ ദിനേശ് കാര്‍ത്തിക് ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിലും ഫിനിഷറായി ഇന്ത്യന്‍ നിരയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനിടെ കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സിനെ പ്രകീര്‍ത്തിച്ച് രംഗത്തെയിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട്.
രണ്ടാം ടി20: ഇന്ത്യക്കെതിരെ വിന്‍ഡീസിന് ടോസ്, ശ്രേയസിനെ നിലനിര്‍ത്തി ഇന്ത്യ, ടീമില്‍ ഒരു മാറ്റം
ദിനേശ് കാര്‍ത്തിക് ഇന്ത്യയില്‍ ജനിച്ചത് അദ്ദേഹത്തിന്‍റെ ഭാഗ്യമാണെന്നും പാക്കിസ്ഥാനിലായിരുന്നെങ്കില്‍ 37-ം വയസില്‍ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കില്ലായിരുന്നുവെന്നും സല്‍മാന്‍ ബട്ട് തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. യുവതാരങ്ങള്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. വരും വര്‍ഷങ്ങള്‍ക്കുളള താരങ്ങളെ ഇന്ത്യ ഇപ്പോഴെ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടനം അസാമാന്യമായിരുന്നു.
അതുപോലെ ടി20 പരമ്പരയില്‍ ഫിനിഷര്‍ എന്ന നിലയില്‍ ദിനേശ് കാര്‍ത്തിക്കിന്‍റെ പ്രകടനവും. ഇതിനിടയില്‍ വരുന്ന സൂര്യകുമാര്‍ യാദവ് ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെട്ടുവരുന്നു. ശ്രേയസ് അയ്യരെ പോലുള്ള കളിക്കാരും ടീമിലുണ്ട്. അര്‍ഷദീപിനെ പോലെ മികച്ച യുവ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. മൊത്തത്തിലെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ പ്രതിഭാധാരാളിത്തമുണ്ടെന്നും സല്‍മാന്‍ ബട്ട് പറഞ്ഞു.
മുരളി വിജയ്‌ക്കെതിരെ വീണ്ടും ഡി കെ വിളികളുമായി കാണികള്‍; പ്രകോപിതനായി താരം- വൈറല്‍ വീഡിയോ
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ ജയം നേടിയപ്പോള്‍ കളിയിലെ താരമായത് കാര്‍ത്തിക്കായിരുന്നു. ഓസ്ട്രേലിയിയല്‍ ടി20 ലോകകപ്പ് ജയിക്കുക എന്നതാണ് അന്തിമലക്ഷ്യമെന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.