ബൗണ്ടറി ലൈനും പരസ്യബോര്‍ഡും കടന്ന് കാണുകളുടെ അടുത്തേക്ക് നടന്നടുത്ത മുരളി വിജയ് കയര്‍ക്കുന്നത് കാണാമായിരുന്നു. പിന്നീട് സരുക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് താരത്തെ പിന്തിരിപ്പിക്കുന്നത്.

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗ് (TNPL) മത്സരത്തിനിടെ വീണ്ടും മുരളി വിജയിയെ (Murali Vijay) ഡി കെ വിളികളുമായി പ്രകോപ്പിച്ച് ആരാധകര്‍. എന്നാല്‍ ഇത്തവണ അദ്ദേഹം പ്രകോപിതനാവുകയും ചെയ്തു. കഴിഞ്ഞ മത്സരത്തിനിടെ ഇത്തരത്തില്‍ ഡി കെ (Dinesh Karthik) വിളികളുമായി ആരാധകര്‍ നിറഞ്ഞപ്പോള്‍ താരം കൈയടിക്കുന്നതും പിന്നാലെ കൈ കൂപ്പുന്നതും വൈറലായിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയത്.

ബൗണ്ടറി ലൈനും പരസ്യബോര്‍ഡും കടന്ന് കാണുകളുടെ അടുത്തേക്ക് നടന്നടുത്ത മുരളി വിജയ് കയര്‍ക്കുന്നത് കാണാമായിരുന്നു. പിന്നീട് സരുക്ഷാ ജീവനക്കാര്‍ ഇടപെട്ടാണ് താരത്തെ പിന്തിരിപ്പിക്കുന്നത്. വീഡിയോ കാണാം. 

Scroll to load tweet…

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മുരളി വിജയും ദിനേശ് കാര്‍ത്തിക്കും ആഭ്യന്തര ക്രിക്കറ്റില്‍ തമിഴ്‌നാടിന്റെ സൂപ്പര്‍ താരങ്ങളാണെങ്കിലും ഇരുവരും തമ്മില്‍ അത്ര നല്ല വ്യക്തിബന്ധമല്ല ഉള്ളതെന്ന് ആരാധകര്‍ക്ക് അറിയാം. തമിഴ്‌നാടിനായി ഒരുമിച്ച് കളിക്കുന്ന കാലത്ത് ദിനേശ് കാര്‍ത്തിക്കിന്റെ ആദ്യ ഭാര്യ നികിതയുമായി പ്രണയത്തിലായ മുരളി വിജയ് പിന്നീട് അവരെ വിവാഹം കഴിച്ചിരുന്നു. ഇതാണ് ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും അകലാനുള്ള പ്രധാന കാരണം.

കേരള ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ വുകോമാനോവിച്ച് കൊച്ചിയില്‍; ഗംഭീര സ്വീകരണം നല്‍കി ആരാധകര്‍- വീഡിയോ

വ്യക്തിപരമായ കാരണങ്ങളാല്‍ രണ്ട് വര്‍ഷമായി സജീവ ക്രിക്കറ്റിലില്ലാതിരുന്ന മുരളി വിജയ് ഇപ്പോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്. 2018ല്‍ ഓസ്‌ട്രേലിയക്കെതിരെ പെര്‍ത്തിലായിരുന്നു വിജയ് ഇന്ത്യക്കായി അവസാനമായി ടെസ്റ്റ് കളിച്ചത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ കളിച്ചുകൊണ്ടാണ് വിജയ് ഇപ്പോള്‍ ക്രിക്കറ്റില്‍ തിരിച്ചെത്തിയിരിക്കുന്നത്. ദിനേശ് കാര്‍ത്തിക് ആകട്ടെ ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യയുടെ ഫിനിഷറായി ടി20 ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണിപ്പോള്‍.

മെസി ഒരു വലിയ സൂചന തന്നിട്ടുണ്ട്! പിഎസ്ജി ജേഴ്‌സിയില്‍ അവിശ്വനീയ ഗോള്‍, ഫ്രീകിക്ക് ഗോളോടെ നെയ്മര്‍- വീഡിയോ

തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ റൂബി ട്രിച്ചി വാരിയേഴ്‌സിന്റെ കളിക്കാരനാണ് വിജയ് ഇപ്പോള്‍. ഈ മാസമാദ്യം നടന്ന തിരിച്ചുവരവിലെ ആദ്യ മത്സരത്തില്‍ പക്ഷെ വിജയിന് തിളങ്ങാനായിരുന്നില്ല. 13 പന്തില്‍ എട്ട് റണ്‍സെടുത്ത് വിജയ് പുറത്തായി. ഇതിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഗ്യാലറിയില്‍ നിന്ന് ആരാധകര്‍ ഡി കെ...ഡി കെ..വിളികളുമായി വിജയിയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.