Latest Videos

അടിതെറ്റി മുംബൈ ഇന്ത്യൻസ്, നിരാശപ്പെടുത്തി രോഹിത്, ഹാർദ്ദിക് ഗോള്‍ഡൻ ഡ‍ക്ക്; ലഖ്നൗവിന് റണ്‍സ് 145 വിജയലക്ഷ്യം

By Web TeamFirst Published Apr 30, 2024, 9:32 PM IST
Highlights

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് തുടക്കം മുതല്‍ അടിതെറ്റി. പിറന്നാള്‍ ദിനത്തില്‍ ക്രീസിലിറങ്ങിയ രോഹിത് ശര്‍മ രണ്ടാം ഓവറില്‍ മൊഹ്സിന്‍ ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 46 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയുടെ ടോപ് സ്കോറര്‍. ടിം ഡേവിഡ് 18 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ഇഷാന്‍ കിഷന്‍ 32 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഗോള്‍ഡന്‍ ഡക്കായി. രോഹിത് ശര്‍മ നാലും സൂര്യകുമാര്‍ യാദവ് പത്തും റണ്‍സെടുത്ത് പുറത്തായി. ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

അടിതെറ്റി വീണു

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ മുംബൈക്ക് തുടക്കം മുതല്‍ അടിതെറ്റി. പിറന്നാള്‍ ദിനത്തില്‍ ക്രീസിലിറങ്ങിയ രോഹിത് ശര്‍മ രണ്ടാം ഓവറില്‍ മൊഹ്സിന്‍ ഖാന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഞ്ച് പന്തില്‍ നാലു റണ്‍സായിരുന്നു രോഹിത്തിന്‍റെ സമ്പാദ്യം. സൂര്യകുമാര്‍ യാദവ്(10) നന്നായി തുടങ്ങിയെങ്കിലും മൂന്നാം ഓവറില്‍ സ്റ്റോയ്നിസിന്‍റെ പന്തില്‍ രാഹുലിന് ക്യാച്ച് നല്‍കി മടങ്ങി.

രാജസ്ഥാൻ, മുംബൈ, ഡല്‍ഹി ടീമുകളിൽ നിന്ന് 4 താരങ്ങള്‍ വീതം; ലോകകപ്പ് ടീമില്‍ ഒരാള്‍ പോലുമില്ലാതെ 4 ടീമുകളും

പിന്നാലെ തിലക് വര്‍മ(7) രവി ബിഷ്ണോയിയുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായപ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ നവീന്‍ ഉള്‍ ഹഖിന്‍റെ പന്തില്‍ ഗോള്‍ഡന്‍ ഡക്കായി. ഇതോടെ 27-4ലേക്ക് തകര്‍ന്നടിഞ്ഞ മുംബൈയെ ഇഷാന്‍ കിഷനും നെഹാല്‍ വധേരയും ചേര്‍ന്നാണ് 50 കടത്തിയത്. ഇരുവരും ചേര്‍ന്ന് 53 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി മുംബൈയെ 80 റണ്‍സിലെത്തിച്ചെങ്കിലും 36 പന്തില്‍ 32 റണ്‍സെടുത്ത കിഷനെ പുറത്താകി ബിഷ്ണോയ് കൂട്ടുകെട്ട് പൊളിച്ചു.

𝐂𝐀𝐏𝐓𝐀𝐈𝐍 𝐆𝐎𝐍𝐄, 𝐈𝐍 𝐅𝐈𝐑𝐌 𝐂𝐎𝐍𝐓𝐑𝐎𝐋 🤯🔥 pic.twitter.com/eZtEfoOWaH

— JioCinema (@JioCinema)

സ്കോര്‍ 100 കടന്നതിന് പിന്നാലെ പ്രതീക്ഷ നല്‍കിയ നെഹാര്‍ വധേരയ(41 പന്തില്‍ 46) മൊഹ്സിൻ ഖാന്‍ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ടിം ഡേവിഡാണ്(18 പന്തില്‍ 35) മുംബൈയെ 144 റണ്‍സിലെത്തിച്ചത്. അവസാന നാലോവറില്‍ 38 റണ്‍സ് നേടാനെ മുംബൈക്കായുള്ളു. ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ നവീന്‍ ഉള്‍ ഹഖ് 15 റണ്‍സിന് ഒരു വിക്കറ്റെടുത്തു. പത്തൊമ്പതാം ഓവര്‍ എറിഞ്ഞ മായങ്ക് യാദവ് പരിക്കേറ്റ് മടങ്ങിയത് ലഖ്നൗവിന് തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!