
മുംബൈ: ഹിന്ദുവായതിന്റെ പേരില്‍ പാക് ക്രിക്കറ്റ് ടീം അംഗങ്ങളില്‍ നിന്ന് ഡാനിഷ് കനേരിയക്ക് വിവേചനം നേരിട്ടുവെന്ന ഷൊയൈബ് അക്തറുടെ വെളിപ്പെടുത്തലിനെക്കുറിച്ച് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. ഇത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഒരിക്കലും സംഭവിക്കില്ലെന്ന് മദന്‍ ലാല്‍ പറഞ്ഞു.
ടീം അംഗം എന്ന നിലയില്‍ പരസ്പരം പിന്തുണക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ പാക് താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം പല പാക് താരങ്ങള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിച്ചവരല്ല എന്നതാണ്. ഇരു രാജ്യങ്ങളിലും പ്രതിഭാധനരായ ഒരുപാട് കളിക്കാരുണ്ട്. എന്നാല്‍ വിദ്യാഭ്യാസമില്ലായ്മയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രധാന വ്യത്യാസം. കനേരിയ ഉള്‍പ്പെടെ രണ്ടേ രണ്ടു ഹിന്ദു കളിക്കാര്‍ മാത്രമെ പാക് ടീമില്‍ കളിച്ചിട്ടുള്ളു.
അതുകൊണ്ടു തന്നെ പാക് ടീമിനെക്കുറിച്ച് അക്തര്‍ പറഞ്ഞ കാര്യങ്ങള്‍ വാസ്തവമാണ്. കാരണം കനേരിയക്കൊപ്പം കളിച്ച കളിക്കാരനാണ് അയാള്‍. കനേരിയക്കുണ്ടായ ദുരനുഭവം നിര്‍ഭാഗ്യകരമെന്നെ പറയാനാവു. ഇന്ത്യന്‍ ടീമില്‍ വിവിധ മതസ്ഥര്‍ കളിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും ഇത്തരത്തിലൊരു വിവേചനം ഇവിടെ ഉണ്ടായിട്ടില്ലെന്നും മദന്‍ ലാല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!