രഞ്ജി ട്രോഫിയില്‍ കേരളം പ്രതിരോധത്തില്‍! മധ്യപ്രദേശിന്റെ ലീഡ് 350 കവിഞ്ഞു, വെങ്കടേഷ് സെഞ്ചുറിയിലേക്ക്

Published : Jan 25, 2025, 03:55 PM IST
രഞ്ജി ട്രോഫിയില്‍ കേരളം പ്രതിരോധത്തില്‍! മധ്യപ്രദേശിന്റെ ലീഡ് 350 കവിഞ്ഞു, വെങ്കടേഷ് സെഞ്ചുറിയിലേക്ക്

Synopsis

രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് മധ്യപ്രദേശ് മൂന്നാം ദിനം ഗ്രൗണ്ടിലിറങ്ങിയത്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരായ മത്സരത്തില്‍ മധ്യപ്രദേശിന്റെ ലീഡ് 300 കവിഞ്ഞു. കാര്യവട്ടം, ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 369 റണ്‍സെടുത്തിട്ടുണ്ട്. വെങ്കടേഷ് അയ്യര്‍ (80), ആവേഷ് ഖാന്‍ (21) എന്നിവരാണ് ക്രീസില്‍. ഇപ്പോള്‍ 362 റണ്‍സിന്റെ ലീഡുണ്ട് അവര്‍ക്ക്. രജത്  പടിധാര്‍ (92), ശുഭം ശര്‍മ (54) എന്നിവരുടെ എന്നിവരുടെ ബാറ്റിംഗാണ് പഞ്ചാബിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്‍ പി ബേസില്‍ കേരളത്തിന് വേണ്ടി നാല് വിക്കറ്റ് നേടി. ജലജ് സക്‌സേനയ്ക്ക് രണ്ട് വിക്കറ്റുണ്ട്.

രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 140 റണ്‍സെന്ന നിലയിലാണ് മധ്യപ്രദേശ് മൂന്നാം ദിനം ഗ്രൗണ്ടിലിറങ്ങിയത്. അര്‍ധസെഞ്ചുറി തികച്ച ക്യാപ്റ്റന്‍ ശുഭം ശര്‍മയുടെ (54) വിക്കറ്റാണ് ആദ്യം നഷ്ടമായത്. ബേസിലാണ് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ഹര്‍പ്രീത് സിംഗ് ഭാട്ടിയ (36) - രജത് സഖ്യം 71 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സെഞ്ചുറിക്കരികെ രജത് വീണു. 11 ബൗണ്ടറികള്‍ നേടിയ താരം ബേസിലിന് വിക്കറ്റ് നല്‍കുകയായിരുന്നു. പിന്നീട് പൊടുന്നനെ നാല് വിക്കറ്റുകള്‍ മധ്യപ്രദേശിന് നഷ്ടമായി. ഭാട്ടിയ (36), സരന്‍ഷ് ജെയ്ന്‍ (16), ആര്യന്‍ പാണ്ഡെ (17), കുമാര്‍ കാത്തികേയ സിംഗ് (6) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. എങ്കിലും വെങ്കടേഷ് ഒരറ്റത്ത് പിടിച്ചുനിന്നതോടെ മധ്യപ്രദേശിന്റെ ലീഡുയര്‍ന്നു.

സുപ്രധാന നാഴികക്കല്ലിനരികെ സഞ്ജു! നടന്നാല്‍, പിന്നിലാവുക ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍

ഇന്നലെ, മധ്യപ്രദേശിനിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 160നെതിരെ കേരളം 9 വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തിരുന്നു. ബാറ്റിംഗിനിടെ പരിക്കേറ്റ് പിന്‍വാങ്ങിയ ബാബ അപരാജിത് കേരളത്തിനായി ബാറ്റിംഗിനിറങ്ങിയില്ല. മധ്യപ്രദേശിനായി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ആര്യന്‍ പാണ്ഡെയും ആവേശ് ഖാനും ചേര്‍ന്നാണ് കേരളത്തെ തകര്‍ത്തത്. 36 റണ്‍സെടുത്ത സല്‍മാന്‍ നിസാറായിരുന്നു കേരളത്തിന്റെ ടോപ് സ്‌കോറര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍