
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് വീണ്ടും തിരിച്ചടി. മികച്ച ഫോമിലുള്ള ഇടംകൈയൻ ബാറ്റർ സായ് സുദർശൻ വിരലിനേറ്റ പരിക്കിനെ തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായി. ഓഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിൽ സുദർശൻ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാനിരുന്നതായിരുന്നു.
ഐ.പി.എല്ലിലും തുടർന്ന് ഇന്ത്യ എ, അഫ്ഗാനിസ്ഥാൻ ടെസ്റ്റ് മത്സരങ്ങളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് സായ് സുദർശൻ. ഫിറ്റ്‌നസ് തെളിയിക്കുന്നതിന് വിധേയമായാണ് താരത്തെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നതെങ്കിലും പൂർണ കായികക്ഷമത കൈവരിക്കാൻ സാധിച്ചില്ല. സുദർശന്‍റെ അഭാവത്തിൽ കർണാടകയുടെ ഇടംകൈയൻ ബാറ്റർ ദേവ്ദത്ത് പടിക്കൽ ആദ്യ ടെസ്റ്റിൽ മൂന്നാം നമ്പറിൽ കളിക്കാനാണ് സാധ്യത. നിലവിൽ ശ്രീലങ്ക ക്രിക്കറ്റ് ഇലവനെതിരായ മൂന്ന് ദിവസത്തെ സന്നാഹ മത്സരത്തിൽ മികച്ച സെഞ്ചുറിയുമായി ദേവ്ദത്ത് മികച്ച ഫോമിലാണ്.
സായ് സുദർശന് പകരക്കാരനെ ബിസിസിഐ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. സര്‍ഫറാസ് ഖാന്‍, റുതുരാജ് ഗെയ്ക്‌വാദ്, ഷെയ്ഖ് റഷീദ് എന്നിവരാണ് പരിഗണനയിലുള്ളത്. നേരത്തെ പരിക്കുമൂലം പേസര്‍ ജസ്പ്രീത് ബുറയെയും ഇന്ത്യക്ക് പരമ്പരയില്‍ നിന്ന് നഷ്ടമായിരുന്നു. പരിക്കുമൂലം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറിന് പരമ്പരയിലെ ആദ്യ ടെസ്റ്റ് നഷ്ടമാവും. ഇന്നലെ തുടങ്ങിയ സന്നാഹ മത്സരത്തിന് തൊട്ടു മുമ്പ് പരിശീലനത്തിനിടെ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനും കൈവിരലിന് പരിക്കേറ്റിരുന്നു. പരിക്കുമൂലം ഗില്‍ ശ്രീലങ്ക ഇലവനെതിരായ സന്നാഹ മത്സരത്തില്‍ കളിക്കുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!