കോലിയും സ്മിത്തുമല്ല; ടെസ്റ്റിലെ യഥാര്‍ത്ഥ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് മാര്‍ക് വോ

Published : Jan 10, 2020, 05:04 PM IST
കോലിയും സ്മിത്തുമല്ല; ടെസ്റ്റിലെ യഥാര്‍ത്ഥ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനെ പ്രഖ്യാപിച്ച് മാര്‍ക് വോ

Synopsis

എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ശരാശരി പ്രകടനത്തെത്തുടര്‍ന്ന് ഒന്നാം സ്ഥാനം നഷ്ടമായ സ്മിത്ത് വര്‍ഷാവസാനത്തിലും പുതുവര്‍ഷത്തിലും കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.

സിഡ്നി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തിനായി ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തും തമ്മില്‍ പൊരിഞ്ഞ പോരാട്ടമാണ്. ഒരു വര്‍ഷ വിലക്കിനുശേഷം ടെസ്റ്റ് ക്രിക്കറ്റില്‍ തിരിച്ചെത്തിയ സ്മിത്ത് ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം സ്ഥാനം കോലിയില്‍ നിന്ന് തിരിച്ചുപിടിച്ചിരുന്നു.

എന്നാല്‍ ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ശരാശരി പ്രകടനത്തെത്തുടര്‍ന്ന് ഒന്നാം സ്ഥാനം നഷ്ടമായ സ്മിത്ത് വര്‍ഷാവസാനത്തിലും പുതുവര്‍ഷത്തിലും കോലിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്. കോലിയും സ്മിത്തും ഒന്നാം റാങ്കിനായുള്ള പോരാട്ടം തുടരുന്നതിനിടെ ടെസ്റ്റിലെ യഥാര്‍ത്ഥ ഒന്നാം നമ്പര്‍ ആരെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഓസീസ് താരം മാര്‍ക്ക് വോ.

ടെസ്റ്റിലെ യഥാര്‍ത്ഥ ഒന്നാം നമ്പര്‍ ഓസീസിനമ്റെ പുതിയ ബാറ്റിംഹ് വിസ്മയം മാര്‍നസ് ലാബുഷെയ്ന്‍ ആണെന്ന് മാര്‍ക് വോ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ കാര്യമെടുത്താല്‍ ശരിക്കും ഒന്നാം നമ്പര്‍ ലാബുഷെയ്നാണ്. ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ കോലിക്കും സ്മിത്തിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ലാബുഷെയ്ന്‍.

ഏകദിന ക്രിക്കറ്റിലും ലാബുഷെയ്ന്‍ ഈ ഫോം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ക് വോ പറഞ്ഞു. ഇന്ത്യക്കെതിരായ പരമ്പരയില്‍ ഏകദിന അരങ്ങേറ്റം കുറിക്കുന്ന ലാബുഷെയ്ന്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിന്റെയും യുസ്‌വേന്ദ്ര ചാഹലിനും മുമ്പില്‍ ശരിക്കും പരീക്ഷിക്കപ്പെടുമെന്നും വോ പറഞ്ഞു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐസിസിക്ക് കനത്ത തിരിച്ചടി, ഇന്ത്യയും ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഒരുമിച്ചെതിര്‍ത്തു; ചാമ്പ്യൻസ് ലീഗ് ടി20 തിരികെ വരില്ല
ഇന്ത്യൻ താരങ്ങൾ മാപ്പ് പറയണമെന്ന നിബന്ധന തള്ളി, വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സിൽ നിന്ന് പാകിസ്ഥാൻ പിന്മാറി