സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്; മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

Published : Jan 10, 2020, 04:41 PM IST
സിന്ധുവിന് പിന്നാലെ സൈനയും പുറത്ത്; മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു

Synopsis

പി വി സിന്ധുവിന് പിന്നാലെ സൈന നേവാളും മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ സെമി കാണാതെ പുറത്ത്. സ്‌പെയ്‌നിന്റെ ഒളിംപ്ക് ചാംപ്യന്‍ കരോളി മാരിനെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ പരാജയം.

ക്വലാലംപൂര്‍: പി വി സിന്ധുവിന് പിന്നാലെ സൈന നേവാളും മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ സെമി കാണാതെ പുറത്ത്. സ്‌പെയ്‌നിന്റെ ഒളിംപ്ക് ചാംപ്യന്‍ കരോളി മാരിനെതിരെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ പരാജയം. 8-21, 7-21. പൊരുതാന്‍ പോലുമാവാതെ സൈന കീഴടങ്ങി. അര മണിക്കൂര്‍ മാത്രമായിരുന്നു മത്സരത്തിന്റെ ദൈര്‍ഘ്യം. ദക്ഷിണ കൊറിയയുടെ കൗമാരവിസ്മയം ആന്‍ സി യങിനെ തോല്‍പ്പിച്ചാണ് സൈന ക്വാര്‍ട്ടറില്‍ പ്രേവേശിച്ചിരുന്നത്. 

നേരത്തെ ലോക രണ്ടാം നമ്പര്‍ താരമായ തായ് സു യിങ്ങിനോട് പരാജയപ്പെട്ടാണ് സിന്ധു മടങ്ങിയത്. 21-16, 21- 16 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ തോല്‍വി. 36 മിനിറ്റ് നീണ്ടുനില്‍ക്കുന്നതായിരുന്നു മത്സരം. ഇതോടെ ടൂര്‍ണമെന്റി്ല്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു.

പുരുഷ താരങ്ങളായ എച്ച് എസ് പ്രണോയി, സമീര്‍ വര്‍മ, പി കശ്യപ്, സായ് പ്രണീത്, കിഡംബി ശ്രീകാന്ത് എന്നിവരും ഡബിള്‍സില്‍ സാത്വിക്-ചിരാഗ് സഖ്യവും നേരത്തെ പുറത്തായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്