ശുഭ്മാന്‍ ഗില്‍ അല്ല, ലോക ക്രിക്കറ്റിലെ അടുത്ത ബാറ്റിംഗ് സൂപ്പര്‍ താരത്തെ പ്രവചിച്ച് മാര്‍നസ് ലാബുഷെയ്ന്‍

Published : Mar 08, 2023, 04:24 PM IST
ശുഭ്മാന്‍ ഗില്‍ അല്ല, ലോക ക്രിക്കറ്റിലെ അടുത്ത ബാറ്റിംഗ് സൂപ്പര്‍ താരത്തെ പ്രവചിച്ച് മാര്‍നസ് ലാബുഷെയ്ന്‍

Synopsis

ഇതൊക്കെയാണെങ്കിലും ലോക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഗില്‍ അല്ല അടുത്ത സൂപ്പര്‍ താരമെന്ന് തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ താരവും ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനുമായ മാര്‍നസ് ലാബുഷെയ്ന്‍.

അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരാട് കോലിയുടെ പിന്‍ഗാമിയാവുമെന്ന് കരുതുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. ഈ വര്‍ഷം ടെസ്റ്റിലും ഏകദിനത്തിലും ടി20യിലുമായി കളിച്ച 13 മത്സരങ്ങളില്‍ ഒരു ഏകദിന ഡബിള്‍ ഉള്‍പ്പെടെ മൂന്ന് സെഞ്ചുറികള്‍ ഗില്‍ നേടിക്കഴിഞ്ഞു. ന്യൂസിലന്‍ഡിനെതിരെ നേടിയ ഏകദിന ഡബിള്‍ സെഞ്ചുറിയോടെ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.

പിന്നാലെ ടി20 ക്രിക്കറ്റിലും സെഞ്ചുറിയുമായി തിളങ്ങിയ ഗില്ലിന് പക്ഷെ ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും അവസരം ലഭിച്ചില്ല. ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ അവസരം ലഭിച്ചെങ്കിലം തിളങ്ങാനായില്ല. എങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത പോസ്റ്റര്‍ ബോയ് ആയാണ് ഗില്ലിനെ ക്രിക്കറ്റ് നിരീക്ഷകര്‍ കരുതുന്നത്.

ഇതൊക്കെയാണെങ്കിലും ലോക ക്രിക്കറ്റിലേക്ക് വരുമ്പോള്‍ ഗില്‍ അല്ല അടുത്ത സൂപ്പര്‍ താരമെന്ന് തുറന്നു പറയുകയാണ് ഓസ്ട്രേലിയന്‍ താരവും ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനുമായ മാര്‍നസ് ലാബുഷെയ്ന്‍. ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയുടെ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുത്ത ലാബുഷെയ്നോട് ആരാണ് ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഗില്ലോ ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്കോ എന്നതായിരുന്നു ചോദ്യം.

ഇതിന് ലാബുഷെയ്ന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ദൈവമേ, അത് ഹാരി ബ്രൂക്ക് തന്നെയാണ്. എന്‍റെ ഉത്തരം അത്ര ജനകീയമല്ലായിരിക്കാം, പക്ഷെ ബ്രൂക്കിന്‍റെ ബാറ്റിംഗ് തനിക്കേറെ ഇഷ്ടമാണെന്നും ലാബുഷെയ്ന്‍ പറഞ്ഞു.

എല്ലാം കലങ്ങിത്തെളിയും! അവന് ഇനിയും സമയം വേണം; കെ എസ് ഭരതിനെ പിന്തുണച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

ഗില്ലിനെപ്പോലെ മികച്ച ഫോമില്‍ തുടരുന്ന ബ്രൂക്ക് ന്യൂസിലന്‍ഡിനെതിരെ കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ രണ്ട് ടെസ്റ്റില്‍ നിന്ന് 329 റണ്ഡസടിച്ചിരുന്നു. ഇംഗ്ലണ്ടിനായി ഇതുവരെ ആറ് ടെസ്റ്റ് മാത്രം കളിച്ച ബ്രൂക്ക് 809 റണ്‍സാണ് അടിച്ചു കൂട്ടിയത്. അടുത്ത ഐപിഎല്‍ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ താരം കൂടിയാണ് ബ്രൂക്ക്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'സഞ്ജു ഓപ്പണിംഗ് റോളില്‍ തിരിച്ചെത്തിയാല്‍ തിളങ്ങാനാവില്ല'; കാരണം വ്യക്തമാക്കി ഇര്‍ഫാന്‍ പത്താന്‍
ഒരൊറ്റ ജയം, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഇന്ത്യയെ പിന്തള്ളി ന്യൂസിലന്‍ഡ്