
നെല്‍സണ്‍: ന്യൂസിലന്‍ഡ്- ഇംഗ്ലണ്ട് ടി20 പരമ്പര ആവേശത്തിന്റെ കൊടുമുടിയിലാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും രണ്ട് വീതം മത്സരങ്ങള്‍ ജയിച്ചുകഴിഞ്ഞു. അവസാന മത്സരം ജയിക്കുന്നത് കിരീടമുയര്‍ത്താം. എന്നാല്‍ പരമ്പരയില്‍ മറ്റൊരു രസകരമായ സംഭവം കൂടിയുണ്ട്. നെല്‍സണില്‍ നടന്ന മൂന്നാം മത്സരത്തില്‍ നാലാം അമ്പയറായിരുന്നത് പോണ്‍ ചിത്രങ്ങളിലെ അഭിനേതാവായിരുന്നുവെന്നുള്ളതാണ് സംഭവം.
ഗാര്‍ത് സ്റ്റിറാറ്റായിരുന്നു മത്സരത്തിലെ നാലാം അമ്പയര്‍. 51കാരനായ ഇദ്ദേഹം മുമ്പ് പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നുവെന്നാണ് ബ്രിട്ടീഷ് പത്രമായ ദ സണ്‍ പുറത്തുവിട്ട വാര്‍ത്ത. എന്നാല്‍ സിനിമകളില്‍ ഇദ്ദേഹം സ്റ്റീവ് പാര്‍നെല്‍ എന്ന പേരാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ സ്റ്റിറാറ്റിന്റെ ചരിത്രം അറിയാവുന്ന ന്യൂസിലന്‍ഡ് താരങ്ങള്‍ ഇക്കാര്യം ഇംഗ്ലീഷ് താരങ്ങളോടും പറഞ്ഞു.
ന്യൂസിലന്‍ഡിനെ പ്രൊഫഷനല്‍ ഗോള്‍ഫ് ഫീല്‍ഡുകളിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പത്തുവര്‍ഷം മുമ്പ് തന്റെ പഴയകാലം പുറത്തുവിട്ടതിന് ന്യൂസിലന്‍ഡിനെ ഗോള്‍ഫ് താരങ്ങളെ സ്റ്റിററ്റ് ചീത്തവിളിച്ചിരുന്നു. വൈകാതെ ഗോള്‍ഫ് ഫീല്‍ഡിനോട് വിടപറഞഞു. പിന്നീടാണ് അദ്ദേഹം ക്രിക്കറ്റ് അമ്പയറിങ്ങിലേക്ക് തിരിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!