
ദുബായ്: അടുത്ത വര്‍ഷം ആദ്യം യുഎഇയില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യിലെ(ILT20) ടൂര്‍ണമെന്‍റിനുള്ള താരങ്ങളെ പ്രഖ്യാപിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള എം ഐ എമിറേറ്റ്സ്. ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്‍റെ സഹോദര ഫ്രാഞ്ചൈസിയാണ് എം ഐ എമിറേറ്റ്സ്.
ഐപിഎല്ലില്‍ വര്‍ഷങ്ങളായി മുംബൈയുടെ വിശ്വസ്തനായ കെയ്റോണ്‍ പൊള്ളാര്‍ഡ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് കാരം ഡ്വയിന്‍ ബ്രാവോ, നിക്കോളാസ് പുരാന്‍, കിവീസ് പേസര്‍ ട്രെന്‍റ് ബോള്‍ട്ട്, ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരെയാണ് എം ഐ എമിറേറ്റ്സ് ടീമിലെത്തിച്ചത്. ടീമിന്‍റെ ആസ്ഥാനം അബുദാബി ആയിരിക്കുമെന്നും മുന്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളും യുവതാരങ്ങളും ഉള്‍പ്പെടുന്നതായിരിക്കും എംഐ എമിറേറ്റ്സ് ടീമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ത്യയെ 3-0ന് തോല്‍പിക്കുമോ? മാധ്യമപ്രവര്‍ത്തകന് മറുപടിയുമായി ബാബര്‍ അസം
മുംബൈ ഇന്ത്യന്‍സിന്‍റെ നെടുംതൂണായ കെയ്റോണ്‍ പൊള്ളാര്‍ഡിനെ പോലൊരു കളിക്കാരനെ ടീമിലെത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു. പൊള്ളാര്‍ഡ് അടക്കം 14 കളിക്കാരുടെ പട്ടികയാണ് എംഐ എമിറേറ്റ്സ് ടീം ഇന്ന് പുറത്തുവിട്ടത്.
ജനുവരിയില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള എംഐ കേപ്‌ടൗണ്‍ ടീമിലേക്കുള്ള മാര്‍ക്യു താരങ്ങളെയും ഇന്നലെ പ്രഖ്യാപിച്ചിരുന്നു. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ, യുവതാരം ഡെവാള്‍ഡ് ബ്രൈവിസ്, ഇംഗ്ലണ്ടിന്‍റെ വെടിക്കെട്ട് ബാറ്ററായ ലിയാം ലിവിംഗ്‌സ്റ്റണ്‍, ഓള്‍ റൗണ്ടര്‍ സാം കറന്‍ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സിന്‍റെ സഹോദര ഫ്രാഞ്ചൈസിയായ എംഐ കേപ്‌ടൗണ്‍ ടീമിലെത്തിച്ചത്.
എം ഐ എമിറേറ്റ്സ് ടീം: Kieron Pollard, Dwayne Bravo, Nicholas Pooran, Trent Boult, Andre Fletcher, Imran Tahir, Samit Patel, Will Smeed, Jordan Thompson, Najibullah Zadran, Zahir Khan, Fazalhaq Farooqui, Bradley Wheal, Bas De Leede