മുന്‍ കാമുകിയുമായി രഹസ്യബന്ധം, മൈക്കല്‍ ക്ലാര്‍ക്കിന് കാമുകിയുടെ വക തല്ല്

Published : Jan 19, 2023, 03:52 PM IST
 മുന്‍ കാമുകിയുമായി രഹസ്യബന്ധം, മൈക്കല്‍ ക്ലാര്‍ക്കിന് കാമുകിയുടെ വക തല്ല്

Synopsis

ക്ലാര്‍ക്കും ജേഡും സഹോദരന്‍ സ്റ്റെഫാനോവിച്ചും കാമുകിയും ചേര്‍ന്ന് അത്താഴവിരുന്നില്‍ പങ്കെടുക്കവെ മുന്‍ കാമുകിയുടെ പേര് പറഞ്ഞ് ഇരുവരും തര്‍ക്കിക്കുകയായിരുന്നു. ആരോപണങ്ങള്‍ ക്ലാര്‍ക്ക് നിഷേധിച്ചതോടെ പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്‍റെ മുഖത്തടിച്ചു.

സിഡ്നി: മുന്‍ കാമുകിയുമായി രഹസ്യബന്ധം തുടരുന്നുവെന്നതിന്‍റെ പേരില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന് കാമുകി ജേഡ് യാര്‍ബോയുടെ വക തല്ല്. ഈ മാസം 10ന് ആണ് സംഭവം. നൂസാ കാര്‍ പാര്‍ക്കില്‍വെച്ചാണ് വാക്കുതര്‍ക്കത്തിനൊടുവില്‍ കാമുകി ക്ലാര്‍ക്കിനെ തല്ലിയത്. സഹോദരന്‍ കാള്‍ സ്റ്റെഫാനോവിച്ചും ഈ സമയം ജേഡ് യാര്‍ബോക്ക് ഒപ്പമുണ്ടായിരുന്നു.

മുന്‍ കാമുകിയായ പിപ് എഡ്വേര്‍ഡ്സുമായി മൈക്കല്‍ ക്ലാര്‍ക്ക് ഇപ്പോഴും രഹസ്യബന്ധം തുടരുന്നതിനെച്ചൊല്ലിയായിരുന്നു ഇരുവരും കലഹിച്ചത്. ആരോപണം ആദ്യം നിഷേധിച്ച ക്ലാര്‍ക്കിന് മുമ്പില്‍ ജേഡ്  മെസേജുകള്‍ അടക്കമുള്ള തെളിവുകള്‍ നിരത്തിയതോടെയാണ് കലഹം അടിയായി മറായിത്.

'ഇതൊക്കെ എന്ത് തീരുമാനമാണ്?' ഹാര്‍ദിക്കിന്റെ വിവാദ പുറത്താകലില്‍ പൊട്ടിത്തെറിച്ച് ഭാര്യ നടാഷ

ക്ലാര്‍ക്കും ജേഡും സഹോദരന്‍ സ്റ്റെഫാനോവിച്ചും കാമുകിയും ചേര്‍ന്ന് അത്താഴവിരുന്നില്‍ പങ്കെടുക്കവെ മുന്‍ കാമുകിയുടെ പേര് പറഞ്ഞ് ഇരുവരും തര്‍ക്കിക്കുകയായിരുന്നു. ആരോപണങ്ങള്‍ ക്ലാര്‍ക്ക് നിഷേധിച്ചതോടെ പ്രകോപിതയായ ജേഡ് നിരവധി തവണ ക്ലാര്‍ക്കിന്‍റെ മുഖത്തടിച്ചു. ഇതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തിന് പിന്നാലെ കാലില്‍ പരിക്കേറ്റ മുടന്തി നടക്കുന്ന ക്ലാര്‍ക്കിനെയും പ്രചരിക്കുന്ന വീഡിയോകളില്‍ കാണാം.

ഇതിനെ ക്രിക്കറ്റെന്ന് വിളിക്കാനാവില്ല, ഇഷാന്‍ കിഷന്‍റെ 'തമാശ'ക്കെതിരെ തുറന്നടിച്ച് ഗവാസ്കര്‍

അതേസമയം, സംഭവത്തില്‍ മൈക്കല്‍ ക്ലാര്‍ക്ക് പിന്നീട് മാപ്പു പറഞ്ഞു. ഇത്തരമൊരു സംഭവം ഒരു പൊതുസ്ഥലത്ത് വെച്ച് ഉണ്ടാവാന്‍ പാടില്ലായിരുന്നുവെന്നും സംഭവിച്ചതിന്‍റെയെല്ലാം ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് താനാകെ തകര്‍ന്നുപോയെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ക്ലാര്‍ക്ക് പറഞ്ഞു. ഓസ്ട്രേലിയക്ക് 2015ല ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനായ ക്ലാര്‍ക്ക് ക്രിക്കറ്റ് കമന്‍ററിയിലും സജീവമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ശുഭ്മാൻ ഗില്‍ വൈസ് ക്യാപ്റ്റനായി തിരിച്ചുവന്നപ്പോഴെ സഞ്ജുവിന്‍റെ കാര്യം തീരുമാനമായി', തുറന്നു പറഞ്ഞ് അശ്വിന്‍
ഐപിഎല്‍ മിനിലേലം: ധോണിയില്‍ തുടങ്ങുന്ന പട്ടിക, ചരിത്രത്തിലെ മൂല്യമേറിയ താരങ്ങള്‍