'ഇതൊക്കെ എന്ത് തീരുമാനമാണ്?' ഹാര്‍ദിക്കിന്റെ വിവാദ പുറത്താകലില്‍ പൊട്ടിത്തെറിച്ച് ഭാര്യ നടാഷ

By Web TeamFirst Published Jan 19, 2023, 3:28 PM IST
Highlights

ഗ്ലൗസാണോ, പന്താണോ വിക്കറ്റില്‍ കൊണ്ടതെന്ന് ഏറെ നേരം പരിശോധിച്ച ശേഷമാണ് മൂന്നാം അംപയര്‍ ഔട്ട് വിളിച്ചത്. ചരിത്രത്തിലെ ഏറ്റവും മോശം മൂന്നാം അംപയര്‍ തീരുമാനമെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിച്ചത്.

ഹൈദരാബാദ്: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയ മൂന്നാം അംപയറുടെ തീരുമാനം വിവാദത്തിലായിരുന്നു. ഡാരില്‍ മിച്ചലിന്റെ പന്തില്‍ ഹാര്‍ദിക് ബൗള്‍ഡായി എന്നാണ് മൂന്നാം അംപയര്‍ വിധിച്ചത്. എന്നാല്‍ പന്ത് ബെയ്ല്‍സില്‍ കൊള്ളുകപോലും ചെയ്യാതെ വിക്കറ്റ് ടോം ലാഥമിന്റെ ഗ്ലൗസിലെത്തുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഗ്ലൗസാണോ, പന്താണോ വിക്കറ്റില്‍ കൊണ്ടതെന്ന് ഏറെ നേരം പരിശോധിച്ച ശേഷമാണ് മൂന്നാം അംപയര്‍ ഔട്ട് വിളിച്ചത്. ചരിത്രത്തിലെ ഏറ്റവും മോശം മൂന്നാം അംപയര്‍ തീരുമാനമെന്നാണ് ഒരു വിഭാഗം ആരാധകര്‍ വാദിച്ചത്.

ഇതോടെ നിരാശനായി മൈതാനം വിടുകയായിരുന്നു ഹാര്‍ദിക്കിന്. 38 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 28 റണ്‍സുമായി നില്‍ക്കുമ്പോഴായിരുന്നു നിര്‍ഭാഗ്യകരമായ സംഭവം. ശുഭ്മാന്‍ ഗില്ലിനൊപ്പം നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കാന്‍ ഹാര്‍ദിക്കിനായിരുന്നു. ഇപ്പോള്‍ അംപയറുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഹാര്‍ദിക്കിന്റെ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ച്. തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലാണ് നടാഷ ഇക്കാര്യം വ്യക്തമാക്കിയത്. അവര്‍ കുറിച്ചിട്ടതിങ്ങനെ.. ''പന്ത് ബാറ്റില്‍ തട്ടിയിട്ടില്ല, ബൗള്‍ഡുമല്ല. പിന്നെ എങ്ങനെയാണ് ഔട്ട് വിളിക്കാനാവുക?'' നടാഷ ചോദിച്ചു.

അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് മത്സരത്തിലുണ്ടായത്. ഹാര്‍ദിക്കിന്റെ ഔട്ടില്‍ പ്രതിക്കൂട്ടിലായ മൂന്നാം അംപയര്‍ക്ക് പിന്നാലെ ശുഭ്മാന്‍ ഗില്ലിന്റെ  ബെയ്ല്‍സ് തെറിച്ചതിലും അംപയര്‍മാരുടെ വീഴ്ചകള്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഗില്‍ ഹിറ്റ് വിക്കറ്റായോ എന്നതായിരുന്നു സംശയം. രണ്ട് സംഭവങ്ങളിലും വില്ലന്‍മാരില്‍ ഒരാളായി ന്യൂസിലന്‍ഡ് നായകനും വിക്കറ്റ് കീപ്പറുമായ ടോം ലാഥമും ഉണ്ടായിരുന്നു. 

ഇന്ത്യന്‍ ഇന്നിംഗ്സിലെ 41-ാം ഓവറിലെ നാലാം പന്തില്‍ ബ്രേസ്വെല്ലിനെ ബാക്ക്ഫൂട്ടില്‍ ബാക്ക്വേഡ് പോയിന്റിലേക്ക് റണ്‍ നേടാനായിരുന്നു ഗില്ലിന്റെ ശ്രമം. ഗില്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ഇതിനിടെ ബെയ്ല്‍സ് നിലത്ത് വീണതോടെ ഗില്‍ ഹിറ്റ് വിക്കറ്റായോ എന്ന സംശയം കിവീസ് താരങ്ങള്‍ക്കുണ്ടായി. ബെയ്ല്‍സ് എങ്ങനെയാണ് താഴെവീണത് എന്ന് ലെഗ് അംപയര്‍ കൃത്യമായി ശ്രദ്ധിച്ചുമില്ല. വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്റെ ഗ്ലൗസ് തട്ടിയാണ് ബെയ്ല്‍സ് വീണത് എന്ന് റിപ്ലേകളില്‍ വ്യക്തമാവുകയായിരുന്നു.

ശുഭ്‌മാന്‍ ഗില്ലിന് ധോണിയുടെ ഒരു കഴിവുണ്ട്; പറയുന്നത് മുന്‍ താരം

click me!