ഇംഗ്ലണ്ട് ബാറ്റിങ് കോച്ച് സ്ഥാനം മൈക്ക് ഹസി നിരസിച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

Published : Sep 02, 2026, 11:17 AM IST
Michael Hussey

Synopsis

ഓസ്‌ട്രേലിയൻ മുൻ താരം മൈക്കൽ ഹസി ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം നിരസിച്ചു. പകരം, ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാർട്ട് ടൈം കൺസൾട്ടന്റായി അദ്ദേഹം പ്രവർത്തിക്കും.

സിഡ്‌നി: ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് ആകാനുള്ള അവസരം ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്കല്‍ ഹസി നിരസിച്ചു. ഇംഗ്ലണ്ടിന് പകരം ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്റ് പദവി ഏറ്റെടുക്കാനാണ് ഹസിയുടെ തീരുമാനം. അടുത്ത വര്‍ഷത്തെ ആഷസ് പരമ്പരയ്ക്ക് മുന്നോടിയായി ഓസ്‌ട്രേലിയന്‍ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. അതേസമയം, ഇംഗ്ലണ്ട് ടെസ്റ്റ് ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗിന് തന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് പുതിയ ഒരാളെ കണ്ടെത്തേണ്ടി വരും.

കഴിഞ്ഞ മാസം ഇംഗ്ലണ്ടിന്റെ കോച്ചിങ് സ്റ്റാഫില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ഫ്‌ലെമിംഗുമായി 51-കാരനായ ഹസി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഒടുവില്‍ ഓസ്‌ട്രേലിയയില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. 2027-ലെ ആഷസിന് മുന്നോടിയായുള്ള തിരക്കേറിയ മത്സരങ്ങള്‍ക്ക് തയ്യാറെടുക്കുകയാണ് ഇംഗ്ലണ്ട് ടീം ഇപ്പോള്‍. പാകിസ്ഥാനെതിരെയുള്ള നിലവിലെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ട് ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും ആഷസിന് മുമ്പ് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ ഇംഗ്ലണ്ടിന് പര്യടനങ്ങളുണ്ട്.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ദി ഹണ്‍ഡ്രഡ് ടൂര്‍ണമെന്റില്‍ വെല്‍ഷ് ഫയറിന്റെയും കൂടെയുള്ള ജോലികള്‍ക്കൊപ്പം ഫോക്‌സ് സ്‌പോര്‍ട്‌സിനായുള്ള കമന്ററി ജോലികളും തുടരാന്‍ ഹസിക്ക് ഈ തീരുമാനം സഹായകമാകും. ഈ വര്‍ഷം വെല്‍ഷ് ഫയറിന്റെ ഹെഡ് കോച്ചായിരുന്ന ഹസി, സിഎസ്‌കെയുടെ ബാറ്റിങ് കോച്ചായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

തന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് ഫ്‌ലെമിങ് പ്രധാനമായി പരിഗണിച്ചിരുന്ന ഒരാളായിരുന്നു മൈക്കല്‍ ഹസി. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ പിന്മാറ്റം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. നിലവില്‍ പാകിസ്ഥാനെതിരെയുള്ള പരമ്പരയില്‍ ഇംഗ്ലണ്ടിന്റെ താല്‍ക്കാലിക ബാറ്റിങ് കോച്ചായി പ്രവര്‍ത്തിക്കുന്ന മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്കസ് ട്രെസ്‌കോത്തിക് മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അതിനാല്‍ അദ്ദേഹത്തെത്തന്നെ ഈ സ്ഥാനത്ത് നിലനിര്‍ത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ആലോചിച്ചേക്കാം.

മറുവശത്ത്, ആഷസ് പരമ്പര അടുത്തിരിക്കെ ഹസി ടീമിനൊപ്പം ചേരുന്നത് ഓസ്‌ട്രേലിയക്ക് വലിയ മുതല്‍ക്കൂട്ടാകും. 79 ടെസ്റ്റുകളും 185 ഏകദിനങ്ങളും 38 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള ഹസി, ടെസ്റ്റില്‍ 51.52 ശരാശരിയില്‍ 6,235 റണ്‍സ് നേടിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

പരിക്കിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇമാം ഉല്‍ ഹഖ് ഇംഗ്ലണ്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി
ജോബിന്‍ ജോബിയുടെ സെഞ്ച്വറി മികവില്‍ ആലപ്പി റിപ്പിള്‍സിനെ തകര്‍ത്തെറിഞ്ഞ് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്