കോലിയേക്കാള്‍ കേമന്‍ ജോ റൂട്ടെന്ന് വാദിച്ച് മുന്‍ ഇംഗ്ലണ്ട് താരം! മറുപടിയുമായി ക്രിക്കറ്റ് ആരാധകര്‍

Published : Aug 30, 2024, 09:10 PM IST
കോലിയേക്കാള്‍ കേമന്‍ ജോ റൂട്ടെന്ന് വാദിച്ച് മുന്‍ ഇംഗ്ലണ്ട് താരം! മറുപടിയുമായി ക്രിക്കറ്റ് ആരാധകര്‍

Synopsis

നിലവില്‍ 12,274 റണ്‍സുണ്ട് റൂട്ടിന്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാകാന്‍ റൂട്ടിന് ഇനി വെറും 198 റണ്‍സ് കൂടി മതി.

ലണ്ടന്‍: ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റില്‍ സെഞ്ചുറി നേടാന്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനായിരുന്നു. 143 റണ്‍സാണ് റൂട്ട്  നേടിയത്. മികച്ച ഫോമില്‍ കളിക്കുന്ന റൂട്ട് വരും കാലങ്ങളില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രം ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡാണ് റൂട്ടിനെ കാത്തിരിക്കുന്നത്. 200 ടെസ്റ്റുകളില്‍ നിന്നായി 15,921 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. ഇനി 3647 റണ്‍സ് കൂടി നേടിയാല്‍ റൂട്ടിന് സച്ചിന് ഒപ്പമെത്താം. നിലവില്‍ 12,274 റണ്‍സുണ്ട് റൂട്ടിന്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമാകാന്‍ റൂട്ടിന് ഇനി വെറും 198 റണ്‍സ് കൂടി മതി. 12,472 റണ്‍സെടുത്ത അലിസ്റ്റര്‍ കുക്കാണ് ഒന്നാമന്‍.

ഇതിനിടെ റൂട്ടിനെ ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലിയുമായി താരതമ്യം ചെയ്യുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍. കോലിയെ പരിഹസിക്കുന്ന രീതിയിലാണ് പോസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഇരുവരുടേയും ടെസ്റ്റ് കരിയറുകള്‍ തമ്മില്‍ താരതമ്യപ്പെടുത്തിയിട്ടുണ്ട്. 'മോര്‍ണിംഗ് ഇന്ത്യ' എന്ന തലക്കെട്ടാണ് വോണ്‍ തന്റെ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്നത്. 

191 ഇന്നിംഗ്‌സുകളില്‍ നിന്നായി 8,848 റണ്‍സാണ് കോലി നേടിയത്. ആ സ്ഥാനത്ത് 263 ഇന്നിംഗ്‌സുകളില്‍ നിന്ന് റൂട്ട് 12,131 റണ്‍സ് നേടിക്കഴിഞ്ഞെന്ന് വോണ്‍ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ കോലി 29 സെഞ്ചുറി നേടിയപ്പോള്‍ റൂട്ട് 32 സെഞ്ചുറികള്‍ നേടി. അര്‍ധ സെഞ്ചുറികളുടെ കാര്യത്തിലും റൂട്ട് മുന്നില്‍. 64 അര്‍ധ സെഞ്ചുറികള്‍ റൂട്ടിന്റെ അക്കൗണ്ടിലുണ്ട്. കോലിയാവട്ടെ 30 എണ്ണവും. രണ്ട് പേരുടേയും ഉയര്‍ന്ന സ്‌കോര്‍ 254 റണ്‍സ്. സ്‌ട്രൈക്ക് റേറ്റിലും ശരാശരിയിലും ആവറേജിലും മുന്‍തൂക്കം റൂട്ടിന്. 

സ്പാനിഷ് വമ്പന്‍ ഇനി ബ്ലാസ്റ്റേഴ്‌സിന് സ്വന്തം! ജെസൂസ് ജിമെനെസിനെ പാളയത്തിലെത്തിച്ച് മഞ്ഞപ്പട

ടെസ്റ്റ് കരിയറില്‍ ഇതുവരെ നേടിയ സിക്‌സുകളുടെ എണ്ണത്തിലും റൂട്ട് മുന്നിട്ട് നില്‍ക്കുന്നു. കോഹ്‌ലി 26 സിക്‌സുകള്‍ നേടിയപ്പോള്‍ റൂട്ട് പറത്തിയത് 44 സിക്‌സുകളാണെന്ന് വോണ്‍ ചൂണ്ടിക്കാട്ടുന്നു. എന്നാാല്‍ വോണിന് മറുപടിയുമായി പലരും രംഗത്തെത്തിയിരിക്കുന്നു. സ്വന്തം ഗ്രൗണ്ടിന് പുറത്ത് കോലിയാണ് കേമനെന്ന് ഒരു ആരാധകന്റെ വാദം. കോലി 15 സെഞ്ചുറികള്‍ നേടിയപ്പോള്‍, റൂട്ടിന്റെ അക്കൗണ്ടില്‍ 13 സെഞ്ചുറികള്‍ മാത്രം.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പിന് മുൻപ് ന്യൂസിലൻഡിന് കനത്ത തിരിച്ചടി; ആദം മിൽനെ പുറത്ത്, പകരക്കാരനാവുക ഇന്ത്യയുടെ പേടിസ്വപ്നം
ബിഗ് ബാഷില്‍ 'ടെസ്റ്റ്' കളിച്ച് കിംഗ് ബാബർ മടങ്ങുന്നു; വിടപറയുന്നത് നാണക്കേടിന്‍റെ റെക്കോർഡുമായി, ആരാധകർക്ക് നിരാശ