
മുംബൈ: ടി20 പരമ്പരയില്‍ ഇംഗ്ലണ്ടിനോട് സമ്പൂര്‍ണ തോല്‍വി വഴങ്ങി ഇംഗ്ലണ്ട് നാണംകെട്ടിട്ടും ഇന്ത്യയെ ഉപദേശിക്കാന്‍ വന്ന മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണിന്‍റെ വായടപ്പിച്ച് ഇന്ത്യന്‍ ആരാധകന്‍. ഇംഗ്ലണ്ട്, ബംഗ്ലാദേശിനോട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് എന്ന് ഒരു ആരാധകന്‍ ട്വിറ്ററിലൂടെ മൈക്കല്‍ വോണിനോട് ചോദിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് തോറ്റുവെന്നത് ശരിയാണെന്നും എന്നാല്‍ അവരിപ്പോഴും ലോക ചാമ്പ്യന്‍മാരാണെന്നും മൈക്കല്‍ വോണ്‍ മറുപടി നല്‍കി. ലോകകപ്പ് വരുമ്പോഴാണ് ഇംഗ്ലണ്ട് മികച്ച ഫോമിലാവുന്നതെന്നും അത് നല്ല ശീലമാണെന്നും ഇന്ത്യക്കും വേണമെങ്കില്‍ അത് പിന്തുടരാവുന്നതാണെന്നും കൂടി വോണ്‍ പറഞ്ഞുവെച്ചു.
എന്നാല്‍ വോണിന്‍റെ ട്വീറ്റിന് രവി കിരണ്‍ എന്ന ആരാധകന്‍ മറുപടി നല്‍കിയത്, ഇന്ത്യ, ഇംഗ്ലണ്ടിനെ യല്ല ഇംഗ്ലണ്ട് ഇന്ത്യയുടെ ശീലമാണ് പിന്തുടരുന്നതെന്നും ക്രിക്കറ്റിന്‍റെ ഉപജ്ഞാതാക്കളായ ഇംഗ്ലണ്ട് നേടുന്നതിനും മുമ്പ് രണ്ട് ഏകദിന ലോകകപ്പുകളും ഒരു ടി20 ലോകകപ്പും ഇന്ത്യ നേടിയിട്ടുണ്ടെന്നനം നാലു വര്‍ഷം മുമ്പ് ബൗണ്ടറി കണക്കില്‍ ആണ് ഇംഗ്ലണ്ട് ആദ്യ ലോകകപ്പ് തന്നെ നേടിയതെന്നും മറുപടി നല്‍കി.
ഓസീസിനെതിരായ ആദ്യ ഏകദിനം: അയ്യര്‍ക്ക് പകരമാര്? മൂന്ന് ചോദ്യങ്ങളില്‍ തലപുകച്ച് ടീം ഇന്ത്യ
നേരത്തെ ബംഗ്ലാദേശിനോട് ഇംഗ്ലണ്ട് സമ്പൂര്‍ണ തോല്‍വി വഴങ്ങിയതിന് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ മൈക്കല്‍ വോണിനോട് ട്വിറ്ററില്‍ ഹലോ മൈക്കല്‍ വോണ്‍, കുറെക്കാലമായല്ലോ കണ്ടിട്ട് എന്ന് വസീം ജാഫര്‍ ട്വീറ്റ് ചെയ്തിരുന്നു.
ഇംഗ്ലണ്ടിനെതിരായ അവസാന ടി20യില്‍ 16 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്‍റെ ജയം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ലിറ്റണ്‍ ദാസിന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും(57 പന്തില്‍ 73) ഷാന്‍റോയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെയും(36 പന്തില്‍ 47) കരുത്തില്‍ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 158 രണ്‍സടിച്ചപ്പോള്‍ ഇംഗ്ലണ്ടിന് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെ നേടാനായുള്ളു. 47 പന്തില്‍ 53 റണ്‍സെടുത്ത ഓപ്പണര്‍ ഡേവിഡ് മലനും 31 പന്തില്‍ 40 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോസ് ബട്‌ലറുമൊഴികെ മറ്റാരും ഇംഗ്ലണ്ടിനായി പൊരുതിയില്ല. ബംഗ്ലാദേശിനായി ടസ്കിന്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു. നേരത്തെ ഏകദിന പരമ്പര ഇംഗ്ലണ്ട് 2-1ന് ജയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!