ഇന്ത്യന്‍ റോഡുകളില്‍ നിറയെ പശുക്കളും ഒട്ടകങ്ങളുമെന്ന് പരിഹാസം; മൈക്കല്‍ വോണിനെ പൊളിച്ചടുക്കി ആരാധകര്‍

Published : Apr 10, 2019, 07:19 PM IST
ഇന്ത്യന്‍ റോഡുകളില്‍ നിറയെ പശുക്കളും ഒട്ടകങ്ങളുമെന്ന് പരിഹാസം; മൈക്കല്‍ വോണിനെ പൊളിച്ചടുക്കി ആരാധകര്‍

Synopsis

താങ്കള്‍ ഇന്ത്യയെ പ്രകീര്‍ത്തിക്കുകയാണോ അപമാനിക്കുകയാണോ എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ പ്രകീര്‍ത്തിച്ചതാണെന്നും സ്വന്തം രാജ്യത്തേക്കാള്‍ സമാധാനമുള്ള സ്ഥലമാണിതെന്നുമായിരുന്നു വോണിന്റെ മറുപടി.

മുംബൈ: ഇന്ത്യന്‍ നിരത്തുകളിലെ കാഴ്ചകളെക്കുറിച്ച് ട്വീറ്റ് ചെയ്ത പുലിവാല് പിടിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യന്‍ റോഡുകളിലൂടെയുള്ള യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്നുവെന്നും ഇന്ന് രാവിലെ ഇതുവരെ റോഡുകളില്‍ നിറയെ പശുക്കളെയും ആനകളെയും ഒട്ടകങ്ങളെയും ആടുകളെയും പന്നികളെയുമാണ് കാണാന്‍ സാധിച്ചതെന്നുമായിരുന്നു വോണിന്റെ ട്വീറ്റ്.

എന്നാല്‍ ഇന്ത്യന്‍ റോഡുകളിലെ കാഴ്ചകളെക്കുറിച്ച് വോണിന്റെ തമാശ ആരാധകര്‍ക്ക് അത്ര ദഹിച്ചില്ല. അവര്‍ കൂട്ടത്തോടെ പ്രതികരണവുമായി രംഗത്തെത്തി. താങ്കള്‍ ഇന്ത്യയെ പ്രകീര്‍ത്തിക്കുകയാണോ അപമാനിക്കുകയാണോ എന്ന് ഒരു ആരാധകന്‍ ചോദിച്ചപ്പോള്‍ പ്രകീര്‍ത്തിച്ചതാണെന്നും സ്വന്തം രാജ്യത്തേക്കാള്‍ സമാധാനമുള്ള സ്ഥലമാണിതെന്നുമായിരുന്നു വോണിന്റെ മറുപടി.

നിങ്ങള്‍ ഒറു രാജ്യത്തെയോ വ്യക്തിയെയോ ജിവീതരീതിയെയോ പ്രകീര്‍ത്തിക്കുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ അത് നിക്ഷിപ്ത താല്‍പര്യമാകുന്ന ലോകത്ത് നമുക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നും ആരാധകരുടെ പ്രതികരണം കണ്ട് വോണ്‍ ചോദിച്ചു.

PREV
click me!

Recommended Stories

ആഷസ്: കണ്ണിനു താഴെ കറുത്ത ടേപ്പ് ഒട്ടിച്ച് ക്രീസിലിറങ്ങി ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്, കാരണമിതാണ്
ആ 2 പേര്‍ പുറത്തേക്ക്, ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍