എയര്‍പോര്‍ട്ടില്‍ നിലത്തു കിടന്നുറങ്ങുന്ന ധോണിയും ഭാര്യയും; വെെറല്‍ ചിത്രം

Published : Apr 10, 2019, 04:15 PM IST
എയര്‍പോര്‍ട്ടില്‍ നിലത്തു കിടന്നുറങ്ങുന്ന ധോണിയും ഭാര്യയും; വെെറല്‍ ചിത്രം

Synopsis

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായ ധോണിയും ഭാര്യ സാക്ഷിയും ചെന്നൈ എയര്‍ പോര്‍ട്ടില്‍ നിലത്ത്‌ കിടന്നുറങ്ങുന്ന ചിത്രമാണ്‌ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്‌ 

ചെന്നെെ: ക്രിക്കറ്റിലെ ക്യാപ്‌റ്റന്‍ കൂളാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുന്‍ ക്യാപ്‌റ്റനും ടീമിന്റെ നെടുംതൂണുമായ മഹേന്ദ്ര സിംഗ്‌ ധോണി. കളിക്കളത്തിനുള്ളിലും പുറത്തുമുള്ള അദ്ദേഹത്തിന്റെ സിംപിള്‍ നേച്ചര്‍ എല്ലാവരും മാതൃകയാക്കുന്നതുമാണ്‌. സോഷ്യല്‍ മീഡിയയിലും സജീവമാണ്‌ താരം. തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും മകള്‍ സിവയുടെ കുസൃതികളുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വെയ്‌ക്കാറുണ്ട്‌.

ധോണി പങ്കു വെച്ച അത്തരത്തിലൊരു ക്യാപ്‌റ്റന്‍ കൂള്‍ ചിത്രമാണ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്‌. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായ ധോണിയും ഭാര്യ സാക്ഷിയും ചെന്നൈ എയര്‍ പോര്‍ട്ടില്‍ നിലത്ത്‌ കിടന്നുറങ്ങുന്ന ചിത്രമാണ്‌ സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്‌. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈയും കൊല്‍ക്കത്തയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന്‌ ശേഷമുള്ള ചിത്രമാണ്‌ താരം പങ്കു വെച്ചത്‌. മത്സരത്തില്‍ കൊല്‍ക്കത്തയെ ഏഴു വിക്കറ്റിന്‌ തോല്‍പ്പിച്ച്‌ ചെന്നെ ഐപിഎല്ലില്‍ ഒന്നാം സ്ഥാനത്തേയ്‌ക്ക്‌ എത്തിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള അടുത്ത മത്സരത്തിന്‌ ജെയ്‌പൂരിലേക്ക്‌ പോകാനായി എയര്‍പോര്‍ട്ടിലെത്തിയതായിരുന്നു താരം.  ഐപിഎല്‍ സമയക്രമവുമായി പൊരുത്തപ്പടുകയും രാവിലെ ഫ്‌ലൈറ്റ്‌ ഉണ്ടാകുകയും ചെയ്‌താല്‍ എന്ന ക്യാപ്‌ഷനിലാണ്‌ ക്യാപ്‌റ്റന്‍ കൂള്‍ ചിത്രം പങ്കു വെച്ചത്‌. ഏതായാലും താരത്തിന്റെ ഈ കൂള്‍ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്‌ ആരാധകര്‍. 

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല