ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കണമെന്ന് മിച്ചല്‍ ജോണ്‍സണ്‍

Published : Feb 13, 2023, 02:43 PM IST
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കണമെന്ന് മിച്ചല്‍ ജോണ്‍സണ്‍

Synopsis

ഇന്ത്യയില്‍ ഇതുവരെ കളിച്ച ഒമ്പത് ടെസറ്റുകളില്‍ നിന്ന് 399 റണ്‍സ് മാത്രമടിച്ച വാര്‍ണറുടെ ബാറ്റിംഗ് ശരാശരി 22.16 മാത്രമാണ്. ഒറ്റ സെഞ്ചുറിപോലും ഇന്ത്യയില്‍ നേടിയിട്ടില്ലാത്ത വാര്‍ണറുടെ ഉയര്‍ന്ന സ്കോറാകട്ടെ 71 റണ്‍സാണ്.  അതേസമയം ഹോം ടെസ്റ്റുകളില്‍ 58.39 എന്ന മികച്ച ശരാശരിയും വാര്‍ണര്‍ക്കുണ്ട്.  

ദില്ലി: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ഒഴിവാക്കണമെന്ന് മുന്‍ ഓസീസ് പേസര്‍ മിച്ചല്‍ ജോണ്‍സണ്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ റെക്കോര്‍ഡും സാഹചര്യവും നോക്കിയാണ് ടീമിനെ സെലക്ട് ചെയ്യുന്നതെങ്കില്‍ വാര്‍ണറുടെ കാര്യത്തില്‍ മാത്രം എന്തുകൊണ്ട് അത് ബാധകമാകുന്നില്ലെന്നും വെസ്റ്റ് ഓസ്ട്രേലിയനിലെഴുതിയ കോളത്തില്‍ ജോണ്‍സണ്‍ ചോദിച്ചു.

താനായിരുന്നവെങ്കില്‍ ദില്ലി ടെസ്റ്റില്‍ വാര്‍ണര്‍ക്ക് പകരം ട്രാവിസ് ഹെഡ്ഡിന് അന്തിമ ഇലവനില്‍ അവസരം നല്‍കുമെന്നും മാറ്റ് റെന്‍ഷോയെ വാര്‍ണര്‍ക്ക് പകരം ഓപ്പണറാക്കുമെന്നും ജോണ്‍സണ്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ടെസ്റ്റില്‍ 22 ഇന്നിംഗ്സില്‍ 17.8 മാത്രമാണ് വാര്‍ണറുടെ ബാറ്റിംഗ് ശരാശരി.

ഇന്ത്യയില്‍ ഇതുവരെ കളിച്ച ഒമ്പത് ടെസറ്റുകളില്‍ നിന്ന് 399 റണ്‍സ് മാത്രമടിച്ച വാര്‍ണറുടെ ബാറ്റിംഗ് ശരാശരി 22.16 മാത്രമാണ്. ഒറ്റ സെഞ്ചുറിപോലും ഇന്ത്യയില്‍ നേടിയിട്ടില്ലാത്ത വാര്‍ണറുടെ ഉയര്‍ന്ന സ്കോറാകട്ടെ 71 റണ്‍സാണ്.  അതേസമയം ഹോം ടെസ്റ്റുകളില്‍ 58.39 എന്ന മികച്ച ശരാശരിയും വാര്‍ണര്‍ക്കുണ്ട്. എന്നാല്‍ നാഗ്പൂര്‍ ടെസ്റ്റില്‍ വാര്‍ണര്‍ മാത്രമല്ല മോശം പ്രകടനം കാഴ്ചവെച്ചതെന്ന അഭിപ്രായവും ഓസ്ട്രേലിയന്‍ ആരാധകര്‍ക്കിടയിലുണ്ട്. വാര്‍ണര്‍ക്ക് പകരം പരിഗണിക്കുന്ന ട്രാവിസ് ഹെഡ്ഡിനും ഏഷ്യയില്‍ മികച്ച റെക്കോര്‍ഡ് അല്ല ഉള്ളതെന്നും വര്‍ണറെപോലെ ഹെഡ്ഡും ഇടം കൈയനാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

നാഗ്‌പൂരില്‍ ഓസ്ട്രേലിയക്കെതിരായ സിക്സര്‍ പൂരം; കാരണം വ്യക്തമാക്കി മുഹമ്മദ് ഷമി-വീഡിയോ

വാര്‍ണറെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുന്ന കാര്യത്തില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഓസ്ട്രേലിയന്‍ പരിശീലകന്‍ ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2009ല്‍ ഓസ്ട്രേലിയക്കായി അരങ്ങേറിയ ശേഷം ഇതുവരെ വാര്‍ണറെ മോസം പ്രകടനത്തിന്‍റെ പേരില്‍ ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. 2018-2019 കാലയളവില്‍ പന്ത് ചുരണ്ടല്‍ വിവാദത്തിന്‍റെ പേരില്‍ ലഭിച്ച സസ്പെന്‍ഷന്‍ മാത്രാണ് ഇതിനൊരു അപവാദം.

PREV
click me!

Recommended Stories

38 റണ്‍സെടുക്കുന്നതിനിടെ 5 വിക്കറ്റ് നഷ്ടം, ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിംഗ്സിലും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് തോല്‍വിയിലേക്ക്
നടുവൊടിച്ച് പ്രസിദ്ധ്, കറക്കിയിട്ട് കുല്‍ദീപ്, നല്ല തുടക്കത്തിനുശേഷം അടിതെറ്റി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 271 റണ്‍സ് വിജയലക്ഷ്യം