മത്സരശേഷം എന്തായിരുന്ന നാഗ്പൂരില്‍ സിക്സര്‍ റെക്കോര്‍ഡിടാനുള്ള കാരമണമെന്ന് ഷമി തുറന്നു പറഞ്ഞിരുന്നു. മത്സരശേഷം അക്സര്‍ പട്ടേലിനോട് സംസാരിക്കവെയാണ് ഷമി ആ നിമിഷം ഓര്‍ത്തെടുത്തത്. ഞാന്‍ ക്രീസില്‍ വരുമ്പോള്‍ പരമാവധി ക്ഷമയോടെ പിടിച്ചു നില്‍ക്കാനും അക്സറിന് പിന്തുണ നല്‍കാനുമായിരുന്നു ആവശ്യപ്പെട്ടത്. 

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പന്ത് കൊണ്ട് മാത്രമല്ല ബാറ്റുകൊണ്ടും മുഹമ്മദ് ഷമി ഓസ്ട്രേലിയയെ വിറപ്പിച്ചിരുന്നു. ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഡേവിഡ് വാര്‍ണറുടെ സ്റ്റംപിളക്കിയ ഷമി ബാറ്റിംഗിനിറങ്ങിയപ്പോള്‍ മൂന്ന് പടുകൂറ്റന്‍ സിക്സുകള്‍ അടക്കം 37 റണ്‍സടിച്ചാണ് പുറത്തായത്. മൂന്ന് സിക്സിന് പുറമെ രണ്ട് ബൗണ്ടറിയും പറത്തിയ ഷമി 47 പന്തിലായിരുന്നു 37 റണ്‍സടിച്ചത്.

മൂന്ന് സിക്സ് പറത്തിയതോടെ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രാഹുല്‍ ദ്രാവിഡ്, രവി ശാസ്ത്രി, യുവരാജ് സിംഗ്, കെയ്ന്‍ വില്യംസണ്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര എന്നിവരെയെല്ലാം മറികടന്ന് ഷമി റെക്കോര്‍ഡിട്ടിരുന്നു.ഇതുവരെ 25 സിക്‌സുകളാണ് ഷമി നേടിയത്. കോലിയുടെ അക്കൗണ്ടില്‍ 24 സിക്‌സുകളാണുള്ളത്. വില്യംസണ്‍ 18 സിക്‌സുകള്‍ നേടി. ടെസ്റ്റില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ പതിനാറാമതാണ് ഷമി ഇപ്പോള്‍.

കോലിയും രോഹിത്തും പോലും അവന്‍റെ പന്തുകള്‍ക്ക് മുന്നില്‍ ചൂളും; ഇന്ത്യന്‍ ബൗളറെക്കുറിച്ച് ദിനേശ് കാര്‍ത്തിക്

മത്സരശേഷം എന്തായിരുന്ന നാഗ്പൂരില്‍ സിക്സര്‍ റെക്കോര്‍ഡിടാനുള്ള കാരമണമെന്ന് ഷമി തുറന്നു പറഞ്ഞിരുന്നു. മത്സരശേഷം അക്സര്‍ പട്ടേലിനോട് സംസാരിക്കവെയാണ് ഷമി ആ നിമിഷം ഓര്‍ത്തെടുത്തത്. ഞാന്‍ ക്രീസില്‍ വരുമ്പോള്‍ പരമാവധി ക്ഷമയോടെ പിടിച്ചു നില്‍ക്കാനും അക്സറിന് പിന്തുണ നല്‍കാനുമായിരുന്നു ആവശ്യപ്പെട്ടത്.

Scroll to load tweet…

വമ്പന്‍ ഷോട്ട് കളിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അക്സര്‍ അടുത്തുവന്നു പറയുന്നത് പതുക്കെ കളിക്കാനായിരുന്നു പറഞ്ഞിരുന്നത്. അത് എന്‍റെ ഈഗോയെ മുറിവേല്‍പ്പിച്ചു-ചിരിയോടെ ഷമി പറഞ്ഞു. ബൗളര്‍ക്ക് വിക്കറ്റ് കൊടുക്കാതെ പരമാവധി റണ്‍സടിക്കാനാണ് ഞാന്‍ ശ്രമിച്ചത്. ഭാവിയിലും ഇത് തന്നെയായിരിക്കും തന്‍റെ സമീപനമെന്നും ഷമി അക്സറിനോട് പറഞ്ഞു.