ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് ട്വന്റി 20യിൽ നിന്ന് വിരമിച്ചു

Published : Sep 02, 2025, 07:55 AM IST
Mitchell Starc retires

Synopsis

ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് അന്താരാഷ്ട്ര ട്വന്റി 20യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും 2027ലെ ഏകദിന ലോകകപ്പിൽ കളിക്കാനുമാണ് തീരുമാനം.

സിഡ്നി: ഓസ്‌ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക് അന്താരാഷ്ട്ര ട്വന്റി 20 യിൽ നിന്ന് വിരമിച്ചു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ട്വന്റി 20യിൽ നിന്ന് വിരമിച്ചത്. 65 ട്വന്റി 20 യിൽ നിന്നായി 79 വിക്കറ്റുകൾ നേടിയ താരം 2021 ൽ ലോകകപ്പ് നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും ശ്രദ്ധിക്കാനാണ് ട്വന്റി 20 യിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചതെന്നാണ് സ്റ്റാർക് നൽകിയ വിശദീകരണം. 2027 ലെ ഏകദിന ലോകകപ്പിൽ കളിക്കാനുള്ള ആഗ്രഹവും സ്റ്റാർക് പ്രകടിപ്പിച്ചു.

ഞാൻ ഏറ്റവും പ്രാധാന്യം നൽകാനുദ്ദേശിക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനാണ്. ഓസ്‌ട്രേലിയക്ക് വേണ്ടി കളിച്ച ഓരോ ടി20 മത്സരവും ഞാൻ ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് 2021-ലെ ലോകകപ്പ്. ഞങ്ങൾ വിജയിച്ചത് കൊണ്ട് മാത്രമല്ല, ടീമിലെ അംഗങ്ങളെയും രസകരമായ നിമിഷങ്ങളെയും ഞാൻ സ്‌നേഹിക്കുന്നു."

ഇന്ത്യൻ ടെസ്റ്റ് പര്യടനം, ആഷസ്, 2027-ലെ ഏകദിന ലോകകപ്പ് എന്നിവ മുന്നിൽ കണ്ടുകൊണ്ട്, ഫിറ്റായിരിക്കാനും മികച്ച ഫോമിൽ തുടരാനും ഇത് മുന്നോട്ടുള്ള ഏറ്റവും നല്ല മാർഗമാണെന്ന്  കരുതുന്നു. കൂടാതെ, അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനായി പുതിയ ബൗളിംഗ് നിരയെ ഒരുക്കാൻ ടീമിന് ഇത് സമയം നൽകുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. 

ഓസ്‌ട്രേലിയൻ സെലക്ടർമാരുടെ ചെയർമാനായ ജോർജ് ബെയ്‌ലി സ്റ്റാർക്കിന്റെ കരിയറിനെ പ്രശംസിച്ചു. "തന്റെ ടി20 കരിയറിൽ മിച്ച് അഭിമാനിക്കണം. 2021 ലോകകപ്പ് നേടിയ ടീമിലെ അവിഭാജ്യ അംഗമായിരുന്നു അദ്ദേഹം, വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ജോർജ് ബെയ്‌ലി പ്രതികരിച്ചു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍