
മെല്‍ബണ്‍: ഇന്ത്യക്കെതിരായ ഏകദിന, ടി20 പരമ്പകള്‍ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു.ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ വിശ്രമമമെടുത്ത സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിന ടീമില്‍ തിരിച്ചെത്തി. ടി20 ക്രിക്കറ്റില്‍ നിന്ന് സ്റ്റാര്‍ക്ക് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. മിച്ചല്‍ മാര്‍ഷ് ആണ് ഏകദിന, ടി20 ടീമുകളെ നയിക്കുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍ നിന്ന് മാര്‍നസ് ലാബുഷെയ്ൻ, ഷോണ്‍ ആബട്ട്, ആരോണ്‍ ഹാര്‍ഡി, മാത്യു കുനെമാൻ എന്നിവരെ ഒഴിവാക്കി. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം മാറ്റ് റെൻഷാ തിരിച്ചെത്തിയതാണ് പ്രധാന മാറ്റങ്ങളിലൊന്ന്. ആഭ്യന്തര ക്രിക്കറ്റില്‍ ക്യൂൻസ്‌ലാന്‍ഡിനായും ഓസ്ട്രേലിയ എക്കായും നടത്തിയ മികച്ച പ്രകടനങ്ങളുടെ കരുത്തിലാണ് റെന്‍ഷാ ടീമില്‍ തിരിച്ചെത്തിയത്. ഷെഫീല്‍ഡ് ഷീല്‍ഡില്‍ മത്സരിക്കുന്നതിനാല്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിക്ക് ആദ്യ ഏകദിനത്തില്‍ കളിക്കാനാവില്ല.ഒക്ടോബര്‍ 19ന് പെര്‍ത്തിലാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം. പരിക്കേറ്റ ഗ്ലെന്‍ മാക്സ്‌വെല്ലിനെ ടി20 ടീമിലേക്ക് പരിഗണിച്ചില്ല. അതേസമയം നഥാന്‍ എല്ലിസും ജോഷ് ഇംഗ്ലിസും ടി20 ടീമില്‍ തിരിച്ചെത്തി.
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സേവ്യർ ബാർട്ട്‌ലെറ്റ്, അലക്സ് ക്യാരി, കൂപ്പർ കോണോലി, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ ഓവൻ, മാത്യു റെൻഷാ, മാത്യു ഷോർട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
മിച്ചൽ മാർഷ് (ക്യാപ്റ്റൻ), ഷോൺ ആബട്ട്, സേവ്യർ ബാർട്ട്‌ലെറ്റ്, ടിം ഡേവിഡ്, ബെൻ ഡ്വാർഷൂയിസ്, നഥാൻ എല്ലിസ്, ജോഷ് ഹേസൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, മാത്യു കുനെമാൻ, മിച്ചൽ ഓവൻ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയിനിസ്, ആദം സാംപ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!