
കറാച്ചി: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി ടെസ്റ്റിലെ സെഞ്ചുറി വരള്‍ച്ചക്ക് വിരാമമിട്ട വിരാട് കോലിക്ക് പിന്തുണയുമായി പാക് പേസര്‍ മുഹമ്മദ് ആമിര്‍. കോലിയെ വിമര്‍ശിക്കാന്‍ വിമര്‍ശിക്കാന്‍ ഇവരൊക്കെ ആരാണെന്ന് ആമിര്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചു.
വിരാട് കോലിയും ഒരു മനുഷ്യനാണ്. റിമോട്ട് അമര്‍ത്തിയാല്‍ എല്ലാ കളികളിലും സെഞ്ചുറി നേടാനും ഇന്ത്യയെ ജയിപ്പിക്കാനും അദ്ദേഹത്തിനുമാവില്ല. കരിയറില്‍ എല്ലാ കളിക്കാരും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോവാറുണ്ട്. പലപ്പോഴം എനിക്ക് നന്നായി പന്തെറിയാന്‍ കഴിയാറില്ല. എല്ലാ കളികളിലും വിക്കറ്റെടുക്കാനുമാവില്ല. ചിലപ്പോള്‍ ഫുള്‍ടോസിലോ ലെഗ് സൈഡില്‍ എറിയുന്ന ഒരു പന്തിലോ വിക്കറ്റ് കിട്ടിയെന്നും വരാം. അതിന് ഭാഗ്യവും വേണം.
അതുകൊണ്ടുതന്നെ കോലിയുടെ കഠിനാധ്വാനത്തെ ഒരിക്കലും സംശയിക്കാനാവില്ല. ഓരോ തവണ വിമര്‍ശിക്കപ്പെടുമ്പോഴും അദ്ദേഹം ആ വെല്ലുവിളി ഇഷ്ടപ്പെടുകയും ഏറ്റെടുക്കുകയും ചെയ്യുന്നയാളാണ്. വിമര്‍ശകരുടെ വായടപ്പിച്ച് ഓരോ തവണയും അദ്ദേഹം അതിശക്തമായി തിരിച്ചുവരാറുമുണ്ടെന്നും ആമിര്‍ പറഞ്ഞു. ഇന്ത്യന്‍ താരങ്ങളില്‍ പന്തെറിയാന്‍ ബുദ്ധിമുട്ടുള്ള താരമാരാണെന്ന ചോദ്യത്തിന് അങ്ങനെ ഒരു കളിക്കാരന്‍റെ പേരെടുത്ത് പറയാന്‍ ബുദ്ധിമുട്ടാണെന്ന് ആമിര്‍ മറുപടി നല്‍കി.
അവരാണ് വില്ലന്മാരാവാറ്, പക്ഷേ ഇത്തവണ രക്ഷപ്പെടുത്തി! ന്യൂസിലന്‍ഡിന് നന്ദി അറിയിച്ച് രാഹുല്‍ ദ്രാവിഡ്
ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ എല്ലായ്പ്പോഴും സമ്മര്‍ദ്ദം നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ എന്തുവന്നാലും ജയിക്കണമെന്ന ഒരൊറ്റ ചിന്തയുമായാണ് താന്‍ ഗ്രൗണ്ടിലിറങ്ങാറുള്ളതെന്നും ആമിര്‍ വ്യക്തമാക്കി. വിശ്രമമില്ലാതെ തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചതാകാം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ പരിക്ക് വഷളാകാന്‍ കാരണാമയതെന്ന് ആമിര്‍ പറഞ്ഞു. ബുമ്രയും മനുഷ്യനാണ്. അയാള്‍ക്കും വിശ്രമം വേണം. പുറത്തും കാല്‍മുട്ടിനും ഏല്‍ക്കുന്ന പരിക്കുകളാണ് ഒരു പേസ് ബൗളറുടെ ഏറ്റവും വലിയ വെല്ലുവിളി. ശത്രുക്കള്‍ക്കുപോലും അത്തരം പരിക്കുകള്‍ നല്‍കരുതെ എന്നാണ് തന്‍റെ ആഗ്രഹമെന്നും ആമിര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!