കോലിയെപ്പോലെ ഷര്‍ട്ടൂരി; പാക് താരത്തിന് പക്ഷെ ട്രോള്‍ മഴ

Published : Sep 23, 2019, 10:34 PM IST
കോലിയെപ്പോലെ ഷര്‍ട്ടൂരി; പാക് താരത്തിന് പക്ഷെ ട്രോള്‍ മഴ

Synopsis

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് കിറ്റ്സ് താരമാണ് ഹഫീസ്. സെന്റ്‌ലൂസിയയിലെ ഹോട്ടലില്‍ നിന്നുള്ള സൂര്യാസ്തമയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഷര്‍ട്ടിടാത്ത സെല്‍ഫിയും ഹഫീസ് ട്വീറ്റ് ചെയ്തത്.

കറാച്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ഷര്‍ട്ടിടാത്ത ഫോട്ടോ ആരാധകര്‍ ആഘോഷിച്ചു തീര്‍ന്നതേയുള്ളു. അതിന് പിന്നാലെ മറ്റൊരു ക്രിക്കറ്റ് താരവും ഷര്‍ട്ടൂരിയ ഫോട്ടോ പോസ് ചെയ്ത് രംഗത്തെത്തി. ഇത്തവണ പാക് താരം മുഹമ്മദ് ഹഫീസാണ് വെസ്റ്റ് ഇന്‍ഡീസിലെ സെന്റ് ലൂസിയയിയില്‍ നിന്നു ഷര്‍ട്ടിടാത്ത ഫോട്ടോ ട്വീറ്റ് ചെയ്തത്.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സെന്റ് കിറ്റ്സ് താരമാണ് ഹഫീസ്. സെന്റ്‌ലൂസിയയിലെ ഹോട്ടലില്‍ നിന്നുള്ള സൂര്യാസ്തമയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഷര്‍ട്ടിടാത്ത സെല്‍ഫിയും ഹഫീസ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഷര്‍ട്ടിടാത്ത ഫോട്ടോ ഇട്ട് കോലിയെ അനുകരിക്കാതെ കോലിയെപ്പോലെ കളിക്കാന്‍ ശ്രമിക്കൂ എന്ന ഉപദേശവുമായി ആരാധകര്‍ രംഗത്തെത്തി.

കോലിയെ കോപ്പി അടിക്കുന്നുവെങ്കില്‍ അത് കളിയിലായിരിക്കണമെന്നും ആരാധകര്‍ പറയുന്നു.പാവങ്ങളുടെ വിരാട് കോലിയാണ് ഹഫീസെന്നും ചില ആരാധകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഒറ്റരാത്രികൊണ്ട് 'രാജകുമാരനെ' താഴെയിറക്കി; മെറിറ്റില്‍ വന്നവൻ, സഞ്ജു സാംസണ്‍
ലോകകപ്പ് ടീമില്‍ സഞ്ജു സാംസണ്‍ തന്നെ ഓപ്പണറും പ്രധാന വിക്കറ്റ് കീപ്പറും, സ‍ർപ്രൈസ് സെലക്ഷനായി ഇഷാന്‍ കിഷനും റിങ്കു സിംഗും