'പാകിസ്ഥാന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ലോകത്തിലെ മികച്ചത്'; അഭിപ്രായവുമായി മുഹമ്മദ് റിസ്‌വാന്‍

Published : Jun 03, 2022, 12:59 PM IST
'പാകിസ്ഥാന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ലോകത്തിലെ മികച്ചത്'; അഭിപ്രായവുമായി മുഹമ്മദ് റിസ്‌വാന്‍

Synopsis

അടുത്തിടെ റിസ്‌വാന്‍ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിച്ചിരുന്നു. അവിടെ ഇംഗ്ലീഷ് താരങ്ങള്‍ ഇക്കാര്യം സമ്മതിരിച്ചിരുന്നുവെന്ന് പാക് വിക്കറ്റ് കീപ്പര്‍ പറഞ്ഞു.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ലോകത്തിലെ മികച്ചതാണെന്ന് അവരുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്‌വാന്‍ (Mohammad Rizwan). ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്മാര്‍ ഇക്കാര്യം സമ്മതിക്കാറുണ്ടെന്നാണ് റിസ്‌വാന്റെ പറയുന്നത്. ഈ മാസം എട്ടിന് വെസ്റ്റ് ഇന്‍ഡീസിനെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്ക് മുമ്പ് സംസാരിക്കുകയായിരുന്നു റിസ്‌വാന്‍. 

അടുത്തിടെ റിസ്‌വാന്‍ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ കളിച്ചിരുന്നു. അവിടെ ഇംഗ്ലീഷ് താരങ്ങള്‍ ഇക്കാര്യം സമ്മതിരിച്ചിരുന്നുവെന്ന് പാക് വിക്കറ്റ് കീപ്പര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''പാകിസ്ഥാന്റെ ബൗളിംഗ് അറ്റാക്ക് ലോകത്തിലെ മികച്ചതാണെന്ന് കൗണ്ടിയില്‍ കളിക്കുന്ന ഇംഗ്ലണ്ട് താരങ്ങള്‍ എന്നോട് പറഞ്ഞിരുന്നു. ആ വാദം ശരിയാണെന്നും എനിക്ക് തോന്നാറുണ്ട്. ഇത്തരം അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോള്‍ അഭിമാനം തോന്നാറുണ്ട്.'' റിസ്്‌വാന്‍ പറഞ്ഞു.

കൗണ്ടിയില്‍ സസെക്‌സിന് വേണ്ടിയാണ് റിസ്‌വാന്‍ കളിക്കുന്നത്. ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം (Cheteshwar Pu-jara) കളിക്കുന്നതിനെ കുറിച്ചും റിസ്‌വാന്‍ സംസാരിച്ചു. മോശം സമയത്ത് പൂജാരയുടെ ഉപദേശം തേടിയിരുന്നുവെന്നാണ് പാക് വിക്കറ്റ് കീപ്പര്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഞാന്‍ നേരത്തെ പുറത്തായിരുന്നപ്പോള്‍ പൂജാരയുടെ ഉപദേശം തേടിയിരുന്നു. അദ്ദേഹം കുറച്ച് കാര്യങ്ങള്‍ പറഞ്ഞുതന്നു. ശരീരത്തോട് ശരീരത്തോട് ബാറ്റ് ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. ഞാന്‍ ദീര്‍ഘകാലം വൈറ്റ് ബോളില്‍ ക്രിക്കറ്റില്‍ കളിക്കുന്നത് അദ്ദേഹത്തിന് തീര്‍ച്ചയായും അറിയാം. പൂജാര ചുവന്ന പന്തിലാണ്് കളിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതല്‍ കാര്യങ്ങള്‍ അറിയാം. വൈറ്റ് ബോളില്‍ ശരീരത്തോട് ചേര്‍ന്ന് കളിക്കേണ്ടതില്ലെന്നാണ് പൂജാര എന്നോട് പറഞ്ഞത്.'' റിസ്വാന്‍ പറഞ്ഞു.

പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമുമായുള്ള (Babar Azam) താരതമ്യത്തെ കുറിച്ചും റിസ്‌വാന്‍ സംസാരിച്ചു. ''എല്ലാവരേയും ഒരുപോലെ പരിഗണിക്കുന്ന വ്യക്തിത്വമാണ് ബാബറിന്റേത്. പാകിസ്ഥാനെ ഉയര്‍ന്ന തലത്തിലേക്ക് കൊണ്ടുപോകാനാണ് ബാബര്‍ ശ്രമിക്കുന്നത്. ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ കവര്‍ ഡ്രൈവിന്റെ ആരാധകരാണ്. ഞാനും ബാബറും തിളങ്ങിയില്ലെങ്കിലും ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നുള്ളത് സത്യമാണ്. കാരണം ഞങ്ങള്‍ ടോപ് ഓര്‍ഡറിലാണ് കളിക്കുന്നത്.'' റിസ്‌വാന്‍ പറഞ്ഞു.

കഴിഞ്ഞ ഡിസംബറില്‍ വിന്‍ഡീസിനെതിരെ നടക്കേണ്ട പരമ്പരയാണ് ഈ മാസത്തേക്ക് മാറ്റിയത്. കൊവിഡിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം. മുള്‍ട്ടാനിലാണ് മൂന്ന് ഏകദിനങ്ങളും നടക്കുക.
 

PREV
Read more Articles on
click me!

Recommended Stories

വിജയ് മര്‍ച്ചന്റ് ട്രോഫി:യില്‍ മണിപ്പൂരിനെതിരെ തകര്‍പ്പന്‍ ഇന്നിങ്‌സ് വിജയവുമായി കേരളം
കൂച്ച് ബെഹാര്‍ ട്രോഫി: മുഹമ്മദ് ഇനാന് അഞ്ച് വിക്കറ്റ്; കേരളത്തിനെതിരെ ജാര്‍ഖണ്ഡ് 206 റണ്‍സിന് പുറത്ത്