ഐപിഎല്ലില്‍ എല്ലാം ഒത്തുകളി, ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Published : Jun 03, 2022, 12:12 PM IST
ഐപിഎല്ലില്‍ എല്ലാം ഒത്തുകളി, ഗുരുതര ആരോപണവുമായി സുബ്രഹ്മണ്യന്‍ സ്വാമി

Synopsis

ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം കാണാന്‍ ഗുജറാത്തുകാരന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഐപിഎല്‍ വിജയത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മുംബൈ: ഐപിഎല്‍(IPL 2022) മത്സരഫലങ്ങള്‍ എല്ലാം ഒത്തുകളിയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി(Subramanian Swamy).മത്സരഫലങ്ങള്‍ മുന്‍കൂട്ടി തീരുമാനിക്കപ്പെട്ടതാണെന്നും എന്നാല്‍ ഈ ഒത്തുകളിയെക്കുറിച്ച് രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് അറിയാമെങ്കിലും ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജയ് ഷാ ബിസിസിഐ തലപ്പത്തിരിക്കുന്നിടത്തോളം സര്‍ക്കാര്‍ അന്വേഷണം നടത്തുകയോ നടപടി എടുക്കുകയോ ചെയ്യില്ലെന്നും സ്വാമി ട്വിറ്ററില്‍ ആരോപിച്ചു.

ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം കാണാന്‍ ഗുജറാത്തുകാരന്‍ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എത്തിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഐപിഎല്‍ വിജയത്തിലൂടെ നേട്ടമുണ്ടാക്കാന്‍ സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ശ്രമിക്കുന്നുവെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

'അവന്‍ മിടുക്കനാണ്, എന്നാല്‍ എത്രകാലം തുടരുമെന്ന് കണ്ടറിയണം'; ഹാര്‍ദിക്കിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍

ഏകപക്ഷീയമായി മാറിയ ഫൈനലില്‍ മലയാളി താരം സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സ് ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം ഹാര്‍ദ്ദിക് പാണ്ഡ്യ നയിച്ച ഗുജറാത്ത് ടൈറ്റന്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയും ഗുജറാത്തുകാരനാണ്.

മത്സരത്തില്‍ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള സഞ്ജു സാംസണിന്‍റെ തീരുമാനത്തെപ്പോലും ഒത്തുകളിയുടെ ഭാഗമായി ചിലര്‍ ചിത്രീകരിച്ചിരുന്നു. ചേസിംഗില്‍ ഗുജറാത്തിന് മികച്ച റെക്കോര്‍ഡുണ്ടെന്ന് അറിയാമായിരുന്നിയിട്ടും രാജസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്തതാണ് ആരാധകരില്‍ ചിലര്‍ ചോദ്യം ചെയ്തത്. ഗുജറാത്ത് കിരീടം നേടിയശേഷം അമിത് ഷാ നടത്തിയ ആഘോഷത്തെയും ഒത്തുകളി ആരോപണം ഉന്നയിക്കുന്നവര്‍ ഉയര്‍ത്തിക്കാട്ടിയിരുന്നു.

വിമര്‍ശനങ്ങള്‍ സമൂഹമാധ്യമങ്ങളിലും മറ്റും ഉയര്‍ന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് ബിജെപി നേതാവ് തന്നെ ഐപിഎല്‍ മത്സരങ്ങള്‍ ഒത്തുകളിയാണെന്ന ആരോപണവുമായി രംഗത്തെത്തുന്നത്. രാജ്യത്തെ രഹസ്യാന്വേഷണ ഏജന്‍സികള്‍കക് ഒത്തുകളിയെക്കുറിച്ച് അറിയാമെങ്കിലും ജയ് ഷായെ പേടിച്ച് നടപടിയെടുക്കാന്‍ ധൈര്യപ്പെടുന്നില്ലെന്നും സ്വാമി ആരോപിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കേണ്ടിവരുമെന്നും സ്വാമി ട്വിറ്ററില്‍ പറയുന്നു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്